വിഴുങ്ങിയ സൂചി കുഞ്ഞ് ചര്‍ദ്ദിച്ചു; ശസ്ത്രക്രിയ ഒഴിവായി

ഷാര്‍ജ: സൂചി വിഴുങ്ങി തൊണ്ടയില്‍ തങ്ങിയതിനെ തുടര്‍ന്നു ജീവന്‍ അപകടത്തിലായ കുഞ്ഞ് ചുമച്ചതിനാല്‍ ശസ്ത്രക്രിയ കൂടാതെ തന്നെ രക്ഷപ്പെട്ടു. കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് ഒരുങ്ങവേ ശക്തിയായ ചുമക്ക് ശേഷം സൂചി ചര്‍ദ്ദിച്ചത് മൂലം ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു.
പത്ത് മാസം മാത്രം പ്രായമുള്ള അറബ് വംശജനായ കൈകുഞ്ഞാണ് ശസ്ത്രക്രിയ കൂടാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയി ഈദ് അവധി ദിവസത്തിലാണ് സംഭവം. വസ്ത്രത്തിലുണ്ടായിരിന്ന സൂചി വിഴുങ്ങിയതിനെ തുടര്‍ന്നു അവശനായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലത്തെിച്ചത്. ശസ്ത്രക്രിയ മുറിയിലേക്ക് കയറ്റുന്നതിനു തൊട്ടു മുന്‍പ് കുഞ്ഞ് നിരത്താതെ കരഞ്ഞു തുടങ്ങി. കരച്ചിലിനോടൊപ്പം കുഞ്ഞ് ചുമയും തുടങ്ങി. പല പ്രാവശ്യം ചുമച്ച ശേഷം മൂലം സൂചി തൊണ്ടയില്‍ നിന്ന് സ്വയം പുറത്തേക്ക് വരുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.