എമിറേറ്റ്സ് ഐ.ഡി സേവന കേന്ദ്രം മാറ്റുന്നു

അബൂദബി: ഖലീഫ ആശുപത്രി അങ്കണത്തില്‍ പ്രിവന്‍റീവ് മെഡിസിന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എമിറേറ്റ്സ് ഐ. ഡി. സേവന കേന്ദ്രം അടക്കുന്നു. വിദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്‍െറ ഭാഗമായി വിരലടയാളവും ഫോട്ടോയും എടുത്തിരുന്ന കേന്ദ്രമാണിത്.
അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് സേവനം കേന്ദ്രം ഞായറാഴ്ച മുതല്‍ താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച സേവനങ്ങള്‍ക്ക് സെന്‍ട്രല്‍ പോസ്റേറ്റാഫീസില്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രത്തെ സമീപിക്കണമെന്ന് അതോറിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു. അടച്ചു പൂട്ടുന്ന കേന്ദ്രത്തില്‍ ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.
ഞായാറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴു മണി മുതല്‍ രാത്രി എട്ടര മണിവരെ സേവനം ലഭ്യമായിരിക്കും. ദിനേന 1260  അപേക്ഷകരെ സ്വീകരിക്കാന്‍ സജ്ജമാക്കിരിക്കുന്ന സേവന കേന്ദ്രത്തില്‍ ഒന്‍പത് വരികള്‍ ക്രമീകരിച്ചിട്ടുണ്ട്. ആറെണ്ണം പുരുഷന്മാര്‍ക്കും മൂന്നെണ്ണം സ്ത്രീകള്‍ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതോറിറ്റിയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 600530003  എന്ന സൗജന്യ നമ്പറിലൂടെയോ ഫേസ്ബുക്ക്, ട്വിറ്റര്‍ മുഖേനയോ പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതോറിറ്റിയുടെ  വെബ്സൈറ്റിലും പൊതു ജനങ്ങള്‍ക്ക് സംവദിക്കാനുള്ള സൗകര്യമുണ്ട്.
അതോറിറ്റിയുടെ സേവന കേന്ദ്രങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ (www.id.gov.ae)  എന്ന സൈറ്റില്‍ ലഭ്യമാണ്.
 അതോറിറ്റിയുടെ മറ്റു സേവന കേന്ദ്രങ്ങള്‍ക്കൊത്ത വിധത്തില്‍ രൂപവ്യത്യാസം വരുത്താന്‍ വേണ്ടിയാണ് നിലവിലെ കേന്ദ്രം അടക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. 'സപ്ത നക്ഷത്ര' നിലവാരത്തിലുള്ള സേവന കേന്ദ്രമാണ്  അതോറിറ്റി ലക്ഷ്യം വെക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.