കാറിനകത്ത് കുടുങ്ങിയ മൂന്ന് കുട്ടികളെ ആശുപത്രി ജീവനക്കാരി രക്ഷപ്പെടുത്തി

ഷാര്‍ജ: കടുത്ത ചൂടില്‍ കാറിനകത്ത് കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി ജീവനക്കാരി രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പരിശോധനക്ക് വന്ന പിതാവ് വശത്തെ ചില്ല് തുറന്നുവെച്ച് രണ്ടും മൂന്നും ഏഴും വയസ്സുള്ള കുട്ടികളെ കാറില്‍ ഇരുത്തിപോകുകയായിരുന്നു. എന്നാല്‍ കടുത്ത ചൂടില്‍ വിയര്‍ത്ത കുട്ടികള്‍ കരച്ചില്‍ തുടങ്ങി. അതുവഴി കടന്നുപോയ ഡോക്ടറുടെ ശ്രദ്ധയില്‍ ഇത് പെട്ടു. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ സാമൂഹിക സേവന വിഭാഗം മേധാവി നഈമ അല്‍ നഖി എത്തി ഡോര്‍ തുറന്ന് കുട്ടികളെ പുറത്തിറക്കുകയായിരുന്നു. കുട്ടികള്‍ക്ക് വെള്ളം നല്‍കിയ ശേഷം എ.സി മുറിയിലേക്ക് മാറ്റി. കുട്ടികളെ കാറില്‍ ഇരുത്തി പോയതിന് പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.