Posted On
date_range Updated On
date_range മലമുകളില്‍ കുടുങ്ങിയ യൂറോപ്യന്‍ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തി
റാസല്‍ഖൈമ: സാഹസിക യാത്രക്കിറങ്ങി മലമുകളില്‍ കുടുങ്ങിയ മൂന്ന് യൂറോപ്യന്‍ വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലീസിന്‍െറ വ്യോമ വിഭാഗം രക്ഷപ്പെടുത്തി. ശാം മലനിരകളിലാണ് ഇവര്‍ കുടുങ്ങിപ്പോയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പൊലീസ് ഹെലികോപ്റ്ററില്‍ സ്ഥലത്തത്തെി. തിരച്ചില്‍ നടത്തിയപ്പോള്‍ ആദ്യം രണ്ടുപേരെ കണ്ടത്തെി. മലയടിവാരത്തുനിന്നാണ് മൂന്നാമനെ കണ്ടുകിട്ടിയത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. മലനിരകളില്‍ യാത്രക്ക് പോകുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.