Posted On
date_range Updated On
date_range റൊണാള്‍ഡീഞ്ഞോ ഇന്ന് ദുബൈയില്‍
ദുബൈ: പ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ താരം റൊണാള്‍ഡീഞ്ഞോ ശനിയാഴ്ച ദുബൈയില്‍. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് നടക്കുന്ന നാഗ്ജി ഇന്‍റര്‍നാഷണല്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനുള്ള യാത്രാമധ്യേയാണ് അദ്ദേഹം ദുബൈയിലത്തെുന്നത്.
കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറ ക്ഷണപ്രകാരമാണ് റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടേക്ക് പോകുന്നത്. ബ്രിട്ടണ്‍ ആസ്ഥാനമായ മോണ്ടിയാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റാണ് കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് ഇതിനുള്ള സഹായം നല്‍കുന്നത്. ഫുട്ബാള്‍ ഫോര്‍ പീസ് എന്ന രാജ്യാന്തര സംഘടനയും ഇതുമായി സഹകരിക്കുന്നുണ്ട്. ഫുട്ബാളിലൂടെ ലോകസമാധാനം എന്നതാണ് ഇവരുടെ സന്ദേശം. ദുബൈയിലെ മാധ്യമപ്രവര്‍ത്തകരുമായി ശനിയാഴ്ച വൈകിട്ട് റൊണാള്‍ഡീഞ്ഞോയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.