പത്തേമാരിയിലത്തെിയ പ്രവാസികളെ ആദരിച്ചു

ദുബൈ: മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിനു തുടക്കമിട്ട തെരഞ്ഞെടുത്ത പത്തു പേരെ വോയിസ് ഓഫ് കേരള 1152 എ.എം റേഡിയോ ആദരിച്ചു. വോയ്സ് ഓഫ് കേരളയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'പത്തേമാരിയിലൂടെ വീണ്ടും' എന്ന പരിപാടിയുടെ ഭാഗമായി ദുബൈ ഇറാനിയന്‍ ക്ളബ്ബില്‍ നടന്‍ ശ്രീനിവാസന്‍െറ സാന്നിധ്യത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. 'പത്തേമാരി' സിനിമയുടെ സംവിധായകന്‍ സലിം അഹ്മദ്, നിര്‍മാതാക്കളായ സുധീഷ്, അഡ്വക്കേറ്റ് ഹാഷിക്, പ്രവാസി അഭിനേതാക്കളായ കെ.കെ.മൊയ്തീന്‍ കോയ, രമേശ് പയ്യന്നൂര്‍, കെ.പി.കെ. വെങ്ങര, ആല്‍ബര്‍ട്ട് അലക്സ് തുടങ്ങിയവരെയും ആദരിച്ചു.
തുടര്‍ന്ന്, ‘പത്തേമാരി' സിനിമാ പ്രദര്‍ശനവും  ചര്‍ച്ചയും നടന്നു. പ്രേക്ഷകരുമായി ശ്രീനിവാസനും  സലിം അഹ്മദും നിര്‍മാതാക്കളും സംവദിച്ചു. 'പത്തേമാരിയിലൂടെ  വീണ്ടും' പരിപാടിയുടെ ഭാഗമായി ആദ്യകാല  പ്രവാസികള്‍ പുതിയ ദുബൈ നഗരം, ഖോര്‍ഫക്കാന്‍, കല്‍ബ, ഫുജൈറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 
പ്രവാസത്തിന്‍െറ ആദ്യ നാളുകളില്‍ മലയാളികള്‍ക്ക് സൗജന്യ ഭക്ഷണം നല്കി സഹായിച്ച ഖോര്‍ഫക്കാനിലെ 'കാലിക്കറ്റ് റസ്റ്റോറന്‍റിലാണ് ഉച്ച ഭക്ഷണവും ഒരുക്കിയത്. നാലു ദിവസം നീണ്ട’ പത്തേമാരിയിലൂടെ വീണ്ടും’ പരിപാടിയില്‍, അഞ്ച് പതിറ്റാണ്ടു മുമ്പ് പത്തേമാരിയില്‍ വന്ന് പ്രവാസം തുടങ്ങി പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോയ പുഷ്പാംഗദന്‍, അബ്ദുല്‍ ഖാദര്‍, റഹീം ഹാജി, ഖമറുദ്ദീന്‍, മുഹമ്മദുണ്ണി എന്നിവരെയും ഇപ്പോഴും പ്രവാസം തുടരുന്ന മൊയ്തു കുറ്റ്യാടി, ഖമറുദ്ദീന്‍, ലോഹിതാക്ഷന്‍, ഉസ്മാന്‍, അബ്ദുല്‍ വാഹിദ് എന്നിവരെയുമാണ് ആദരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.