ഷാര്‍ജ: റാസല്‍ഖൈമയില്‍ മൂന്ന് പുതിയ ഉദ്യാനങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഉറൈബി, റെഡ് ഐലന്‍റ്, ശൗക്ക എന്നിവിടങ്ങളിലാണ് ഇവയുടെ നിര്‍മാണം നടക്കുന്നത്.
നടപ്പാതകള്‍, കളിക്കളങ്ങള്‍, പുല്‍മേടുകള്‍, പൂന്തോട്ടങ്ങള്‍ മറ്റ് വിനോദ-വിശ്രമ സാമഗ്രികള്‍ എന്നിവ ഉദ്യാനത്തിലുണ്ടാകും. ശൗക്ക ഭാഗത്തെ ഉദ്യാനം ഉടനെ പ്രവര്‍ത്തനം തുടങ്ങും. ശൗക്കയുടെ കണ്ണായ ഭാഗത്താണ് ഇത് നിര്‍മിച്ചിട്ടുള്ളത്.
റാക്കിലെ താമസക്കാര്‍ക്ക് കുടുംബ സമേതം വന്നിരിക്കാനും ഉല്ലസിക്കാനുമാണ് ഇവ നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദിഗ്ദാഗ ഭാഗത്തെ സാഖര്‍ ഉദ്യാനത്തോടനുബന്ധിച്ച് 180 വാഹനങ്ങള്‍ക്ക് നിറുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജി. അഹമദ് മുഹമദ് ആല്‍ ഹമാദി പറഞ്ഞു.
ലക്ഷങ്ങള്‍ ചെലവിട്ട് പട്ടണങ്ങളും പാതയോരങ്ങളും മോടികൂട്ടുന്ന ജോലികളും പുരോഗമിക്കുകയാണ്. പലതും ഇതിനകം പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.