ഷാര്‍ജ: ഷാര്‍ജ സെന്‍സസില്‍ ഇതുവരെ വിവരങ്ങള്‍ കൈമാറാത്തവര്‍ 8008000 നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ എമിറേറ്റില്‍ ജീവിക്കുന്ന എല്ലാ വ്യക്തികളും കുടുംബങ്ങളും വിദേശത്തുള്ളവരും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ളെങ്കില്‍ ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് ഉടന്‍ വിവരം നല്‍കണമെന്ന് സെന്‍സസിന് മേല്‍നോട്ടം വഹിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്മെന്‍റ് വകുപ്പ് നിര്‍ദേശിച്ചു.
വിവര ശേഖരണം പൂര്‍ത്തിയാക്കുകയും സൂക്ഷമ പരിശോധന തുടങ്ങുകയും ചെയ്തിട്ടുണ്ട്. സൂക്ഷമ പരിശോധനയോടൊപ്പം തന്നെയാണ് വിട്ടുപോയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.
കണക്കെടുപ്പിന് ആളു വന്നപ്പോള്‍ വീട്ടില്‍ ഇല്ലാത്തവരും രാജ്യത്തിന് പുറത്തുള്ളവരും ഈ അവസരം വിനിയോഗിക്കണമെന്ന് വകുപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനി പറഞ്ഞു. കാനേഷുമാരി പൂര്‍ണവും കൃത്യവുമാക്കാന്‍ ഇത് അത്യാവശ്യമാണ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെ ഏതുസമയത്തും ഫോണിലൂടെ വിവരം നല്‍കാം. ഇത് പിന്നീട് സൂക്ഷമ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.