കാമുകി വിവാഹ വാഗ്ദാനം നിരസിച്ചു;  യുവാവ്  വയറുകീറി ആത്മഹത്യക്ക് ശ്രമിച്ചു

ഷാര്‍ജ: കാമുകി വിവാഹ വാഗ്ദാനം നിരസിച്ച നിരാശയില്‍ യുവാവ് സ്വയം വയറ് കുത്തിക്കീറി ആത്മഹത്യക്ക് ശ്രമിച്ചു. അജ്മാന്‍ ലിവാറയിലായിരുന്നു സംഭവം. 26 വയസുള്ള ബംഗ്ളാദേശുകാരനും 38 വയസുള്ള ചൈനക്കാരിയും ഒരു വര്‍ഷമായി കടുത്ത പ്രണയത്തിലായിരുന്നു. 
ഒരു വര്‍ഷം മുമ്പ് തങ്ങള്‍ പരിചയപ്പെട്ടിരുന്നുവെന്നും ബുദ്ധമതക്കാരിയായ യുവതിയോട് താന്‍ ഇസ്ലാം സ്വകരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും യുവാവ് പറയുന്നു. 
എന്നാല്‍ ഇത് പറഞ്ഞ് രണ്ടാം നാള്‍ യുവതി തന്‍െറ മുറിയിലത്തെുകയും തന്നെ ഇഷ്ടമല്ളെന്ന് പറയുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. ഇതാണ് തന്നെ അത്മഹത്യക്ക് പ്രേരിപ്പിച്ചത്. 
എന്നാല്‍ സംഭവ ദിവസം ഇയാളുടെ മുറിയിലത്തെിയ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിനാല്‍  കത്തിയെടുത്ത് സ്വയം വയറ് കുത്തി കീറുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.  
ഇവരെ രണ്ട് പേരെ കൂടാതെ ഇവര്‍ക്ക് ഒത്താശ ചെയ്തിരുന്ന ഇന്ത്യക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.