Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ:കോഴിക്കോട് കക്കോടി മക്കട സ്വദേശി എരഞ്ഞോത്ത് മജീദ് (55) ദുബൈയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി. ബര്‍ദുബൈയില്‍ ആസ്റ്റര്‍ ഫാര്‍മസി ആസ്ഥാനത്തെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഓഫീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. 10 വര്‍ഷത്തിലേറെയായി ദുബൈയിലത്തെിയിട്ട്. നേരത്തെ കുവൈത്തിലായിരുന്നു.പിതാവ്: അബ്ദുറഹ്മാന്‍. മാതാവ്:മറിയുമ്മ. ഭാര്യ: ഫാത്തിമ. മക്കള്‍: സഹ്ല ഫര്‍സാന, അജ്മല്‍ റഹ്മാന്‍. മരുമകന്‍: നെബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ തുടങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.