അബൂദബി: തലസ്ഥാന എമിറേറ്റില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന വാഹനങ്ങളുടെ പുതിയ നമ്പര്‍ പ്ളേറ്റു കള്‍ ഘടിപ്പിക്കുന്ന കേന്ദ്രങ്ങളും നിരക്കും അബൂദബി പൊലീസിന്‍െറ വെഹിക്കിള്‍സ് ആന്‍റ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രഖ്യാപിച്ചു.
അബൂദബി എന്ന് പൂര്‍ണമായി എഴുതാവുന്നതും വിനോദ സഞ്ചാര ലോഗോ ഉള്‍പ്പെടുത്തിയതുമായ പുതിയ നമ്പര്‍ പ്ളേറ്റുകള്‍ക്ക് 400 ദിര്‍ഹമാണ് നിരക്ക് . നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും പുതുക്കുന്നതും പുതിയ രജിസ്ട്രേഷനും പുതിയ രീതിയിലുള്ള നമ്പര്‍ പ്ളേറ്റുകള്‍ ഉപയോഗിക്കാം. അതേസമയം, നമ്പര്‍ പ്ളേറ്റ് മാറല്‍ നിര്‍ബന്ധമല്ല. പുതിയ നമ്പര്‍ പ്ളേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കുമെന്ന് വെഹിക്കിള്‍സ് ലൈസന്‍സിങ് വിഭാഗം മേധാവി കേണല്‍ സുഹൈല്‍ അല്‍ ഖൈലി പറഞ്ഞു.
വെഹിക്കിള്‍സ് ആന്‍റ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ആസ്ഥാനത്തും അബൂദബി, മുസഫ, സംഹ, മഹ്വി എന്നിവിടങ്ങളിലെ അല്‍ സലാമ കെട്ടിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും മുസഫയിലെ അമാന്‍, അല്‍ ഖല കെട്ടിടങ്ങളിലും സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ഐനിലെ അല്‍ ബത്തീന്‍, മസ്യാദ് എന്നിവിടങ്ങളിലെ സലാമ കെട്ടിടങ്ങളിലും പശ്ചിമ മേഖലയില്‍ മദീന സായിദിന്‍െറ കേന്ദ്രത്തിലും ഈ സേവനം ലഭിക്കും. താരെഷ് സേവനം വഴിയും നമ്പര്‍ പ്ളേറ്റ് മാറാന്‍ സാധിക്കും. ഇതിന് 800827374 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.