ഹുറൂണ്‍ റിപ്പോര്‍ട്ട്: യൂസുഫലി സമ്പന്നനായ മലയാളി

അബൂദബി: ചൈനയിലെ ഹുറൂണ്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്  2016ലെ ആഗോള സമ്പന്നരുടെ പട്ടിക പുറത്തിറക്കി.  ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവിയില്‍  4.80 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ബില്‍ ഗേറ്റ്സ് തന്നെ തുടരുന്നു. 
ഇന്ത്യക്കാരില്‍ മുമ്പില്‍ മുകേഷ് അംബാനിയാണ്. 1.56 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്‍െറ ആസ്തി.
 പട്ടികയില്‍ പത്തു മലയാളികളുണ്ട്. 600 കോടി ഡോളറിന്‍െറ (ഏകദേശം 36,000 കോടി രൂപ) സ്വത്തുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനത്തത്തെി. 220 കോടി ഡോളറിന്‍െറ സ്വത്തുള്ള ആര്‍.പി. ഗ്രൂപ്പിന്‍െറ രവി പിള്ള രണ്ടും 150 കോടി ഡോളറിന്‍െറ സമ്പത്തുമായി ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്‍െറ സണ്ണി വര്‍ക്കി മൂന്നും സ്ഥാനം കരസ്ഥമാക്കി. 
ക്രിസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ്), ടി.എസ്. കല്യാണ രാമന്‍ (കല്യാണ്‍ ജ്വല്ളേഴ്സ്), പി.എന്‍.സി മേനോന്‍ (പി.എന്‍.സി ഇന്‍വെസ്റ്റ്മെന്‍റ്സ്), ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ്), എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ്), ജോര്‍ജ മുത്തൂറ്റും കുടുംബവും, ആസാദ് മൂപ്പന്‍ (ഡി.എം. ഹെല്‍ത്ത്കെയര്‍) എന്നിവരാണ് പട്ടികയില്‍ നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ നേടിയ മലയാളി സമ്പന്നര്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.