നിരോധിത കറന്‍സി:പ്രചരിക്കുന്നത്  വ്യാജവാര്‍ത്തയെന്ന് യു.എ.ഇ എക്സ്ചേഞ്ച്

 അബൂദബി: ഇന്ത്യയില്‍ അസാധുവാക്കിയ 500, 1000 രൂപ കറന്‍സികള്‍ ഗള്‍ഫിലെ യു.എ.ഇ.എക്സ്ചേഞ്ച് ശാഖകളില്‍ മാറ്റിക്കിട്ടുമെന്നു കാണിച്ച് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്തക അടിസ്ഥാന രഹിതമാണെന്ന് യു.എ.ഇ.എക്സ്ചേഞ്ച് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
 പ്രധാനമായും വാട്ട്സ് ആപ്പിലൂടെയാണ് ഇങ്ങിനെയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 
നിരവധി ആളുകള്‍ തങ്ങളുടെ ശാഖകള്‍ സന്ദര്‍ശിച്ചും ടെലിഫോണ്‍ വഴിയും പ്രസ്തുത നോട്ടുകള്‍ മാറുന്നത് സംബന്ധിച്ച് വ്യാപകമായ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതെന്ന് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്ങാട് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഡിസംബര്‍ 12, 13 തിയ്യതികളില്‍ ഗള്‍ഫിലെ യു.എ.ഇ.എക്സ്ചേഞ്ച് ശാഖകളില്‍ ഈ നോട്ടുകള്‍ മാറ്റാന്‍ കഴിയുമെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. 
എന്നാല്‍ ലോകത്തെവിടെയും തങ്ങളുടെ ശാഖകളില്‍ പ്രസ്തുത കറന്‍സികള്‍ വിനിമയം ചെയ്യുന്നില്ളെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുംവരെ ഈ നില തുടരുമെന്നും അദ്ദേഹം അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ യു.എ.ഇ.എക്സ്ചേഞ്ച് ശാഖകളിലോ  600 555550 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലോ corporate.communications@uaeexchange.com എന്ന ഇമെയിലിലോ ലഭിക്കുന്നതാണ്.


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.