?????????????, ?????????????, ???? ?????

അദ്ഭുതോദ്യാനത്തിലെ ഗിന്നസ് വിമാനത്തിന് പിന്നില്‍  മൂന്ന് മലയാളികള്‍

ഷാര്‍ജ: പൂക്കള്‍ കൊണ്ട് ഇന്ദ്രാജാലം കാട്ടി ലോകത്തെ വിസ്മയിപ്പിച്ച ദുബൈ മിറാക്ക്ള്‍ ഗാര്‍ഡനില്‍ പോയവാരം ഒരു ഗിന്നസ് ലോക റെക്കോഡ് പിറന്നിരുന്നു. എമിറേറ്റ്സ് എ 380 വിമാനം അതേ വലുപ്പത്തിലും ആകൃതിയിലും ഒരുക്കി അതിനെ പൂക്കൊണ്ട് അലങ്കരിച്ചതിനാണ് ലോക റെക്കോഡ് കിട്ടിയത്. സെര്‍ഫ്യുനിയ പെറ്റ്യൂണിയ വര്‍ഗത്തില്‍പ്പെട്ട  അഞ്ച് ലക്ഷം പൂക്കള്‍ കൊണ്ട് അലങ്കാരം തീര്‍ത്ത ഈ അദ്ഭൂത വിമാനം കാണാന്‍ വിനോദ സഞ്ചാരികള്‍ ദുബൈയിലേക്ക് ഒഴുകുകയാണ്. എന്നാല്‍ ഈ അദ്ഭൂത കാഴ്ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മൂന്ന് മലയാളികളാണ്.

എമിറേറ്റ്സ് എ380 വിമാനത്തിന്‍െറ പുഷ്പ മാതൃക
 


വിമാനം ഡിസൈന്‍ ചെയ്തത് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പെരുമുക്ക് സ്വദേശി ശിഹാബുദ്ദീനും തിരൂര്‍ കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് സിറാജുദ്ദീനുമാണ്. ഇതിന്‍െറ എന്‍ജിനിയറിങ് ജോലികള്‍ പൂര്‍ത്തികരിച്ചത് കൊല്ലം സ്വദേശിയും എന്‍ജിനിയറുമായ ശരത്ലാലും. മിറാക്ക്ള്‍ ഗാര്‍ഡന്‍െറ ഭാഗമായ അകാര്‍ ലാന്‍റ് സ്കേപ്പിങ് ആന്‍ഡ് അഗ്രികള്‍ച്ചറിലെ ജീവനക്കരാണ് ഇവര്‍. 
കമ്പനി എം.ഡിയും ജോര്‍ദാന്‍ സ്വദേശിയുമായ അബ്ദുല്‍ നാസര്‍ റഹാല്‍ ഈ ദൗത്യം ഏല്‍പ്പിക്കുമ്പോള്‍ ഏറെ വെല്ലുവിളികള്‍ മുന്നിലുണ്ടായിരുന്നതായി മൂന്ന് പേരും പറഞ്ഞു. എമിറേറ്റ്സ് എയര്‍ ബസിന്‍െറ തനത് മാതൃകയാണ് ഒരുക്കേണ്ടത്. 72.9 മീറ്റര്‍ നീളവും 80.3 മീറ്റര്‍ വീതിയും 24.21 മീറ്റര്‍ ഉയരത്തിലും വേണമായിരുന്നു ഇതൊരുക്കാന്‍. വിമാനത്തിന്‍െറ ഭൂമിയില്‍ നിന്നുള്ള ഉയരം, വിവിധ ഭാഗങ്ങളിലെ ആകൃതി തുടങ്ങിയവയെല്ലാം വളരെ കരുതലോടെ വേണമായിരുന്നു ഒരുക്കാന്‍. എന്നാല്‍ പരിചയ സമ്പന്നത ഏറെ സഹായിച്ചു. വിമാനത്തിന്‍െറ എന്‍ജിനിയറിങ് ജോലികളും വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ ശരത് ലാലിന്‍െറ പരിചയ സമ്പത്തും ക്രിയാത്മകതയും ഒന്നിച്ചപ്പോള്‍ ആ വെല്ലുവിളി അകന്നുപോയി. 
സെര്‍ഫ്യുനിയ പെറ്റ്യൂണിയ വര്‍ഗത്തില്‍പ്പെട്ട ഏഴുതരം പൂവുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതിലും വെല്ലുവിളി ഉണ്ടായിരുന്നു. ഈ ഗണത്തില്‍ തന്നെ നിരവധി വര്‍ഗങ്ങളുണ്ട്. വള്ളിപോലെ വളരുന്നവയും മറ്റും. എന്നാല്‍ ഇത്തരം വര്‍ഗങ്ങള്‍ വിമാന അലങ്കാരത്തിന് ഉപയോഗിക്കാന്‍ പറ്റില്ലായിരുന്നു. അവയുടെ വളര്‍ച്ച വിമാനത്തിന്‍െ ആകൃതി തന്നെ മാറ്റിക്കളയും. അതുകൊണ്ട് പൂവ് തെരഞ്ഞെടുക്കുന്നതില്‍പോലും അതീവ ശ്രദ്ധ ആവശ്യമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. 
 മറ്റൊര പ്രശ്നം ജലസേചനമായിരുന്നു. 24.21മീറ്റര്‍ ഉയരത്തിലേക്ക് വെള്ളമത്തെിച്ചാലേ പൂക്കളുടെ ഭംഗി മങ്ങാതെ നിലനില്‍ക്കുകയുള്ളു. എന്നാല്‍ അതും വളരെ വിജയകരമായി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതോടെയാണ് ആശ്വാസമായത്. ഇന്ന് ലോകമാകെ തങ്ങളൊരുക്കിയ പുഷ്പ വിമാനം കാണാനത്തെി സംതൃപ്തിയോടെ മടങ്ങുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. ഗിന്നസ്  റെക്കോഡും കൂടി തങ്ങളുടെ മാതൃക കരസ്ഥമാക്കിയതോടെ ഏറെ സന്തോഷമായി. 180 ദിവസമാണ് വിമാനം ഒരുക്കാന്‍ വേണ്ടി വന്നത്. 200 ജോലിക്കാര്‍ ദിവസം 10 മണിക്കൂര്‍ ഇതിനായി ജോലി ചെയ്തു. ഇത് കൊണ്ട് തീരുന്നില്ല ഈ കൂട്ടുകെട്ടിന്‍െറ പൂക്കാലം. ദുബൈ ഗ്ളോബല്‍ വില്ളേജിന് സമീപത്ത് ഉയര്‍ന്ന് വരുന്ന സിറ്റി ലാന്‍റ് മാളിലെ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗാര്‍ഡന്‍െറ ഡിസൈന്‍ ജോലികളും ഇവരാണ് പൂര്‍ത്തികരിച്ചത്. 11,25000 ചതുരശ്ര അടിയിലാണ് ദുബൈയിലെ ഏറ്റവും വലിയ മാള്‍ നിര്‍മിക്കുന്നത്. 2018ല്‍ പൂര്‍ത്തിയാകുന്ന ഈ മാളിന്‍െറ മധ്യത്തിലാണ് പൂന്തോട്ടം നിര്‍മിക്കുന്നത്. ജപ്പാനീസ് പൂന്തോട്ടവും ഇന്ത്യന്‍, ആഫ്രിക്കന്‍ കാടുകളും അരുവിയുമാണ് ഇതിന്‍െറ മുഖ്യാലങ്കാരം. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 
ശിഹാബുദ്ദീനും സിറാജുദ്ദീനും ഡിസൈനിങ്  പഠനം പൂര്‍ത്തികരിച്ചത് തലശ്ശേരി ഒറിഗ മള്‍ട്ടി മീഡിയയില്‍ നിന്നായിരുന്നു. ഇബ്രാഹിം-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകനാണ് ശിഹാബുദ്ദീന്‍. ഭാര്യ: ഷാഹിന. മൊയ്തീന്‍കുട്ടി-റുഖിയ ദമ്പതികളുടെ മകനാണ് സിറാജുദ്ദീന്‍. ഭാര്യ: ഹസ്നത്ത്. ശശിധരന്‍ പിള്ളയുടെയും രത്നകുമാരിയുടെ മകനാണ് ശരത് ലാല്‍. ഭാര്യ ശില്‍പ. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.