?????? ????????? ?????????? ?????? ???????????? ????????????????????? ????????? ????????????

എയര്‍ ഇന്ത്യ വിമാനം 20 മണിക്കൂര്‍ വൈകി: യാത്രക്കാര്‍ക്ക് നീണ്ട ദുരിതം

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കരിപ്പൂരിലേക്ക് പറക്കേണ്ട എ.ഐ 998 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  വൈകിയത് 20 മണിക്കൂറോളം. ഇത്കാരണം യാത്രക്കാര്‍ ദുരിതത്തിലായി. രാത്രി ഒമ്പതോടെയാണ്  അവസാനം വിമാനം പുറപ്പെട്ടത്.
വിവാഹത്തിന് പോകുന്നവരും മരണ വാര്‍ത്ത അറിഞ്ഞ് പോകുന്നവരും രോഗികളും വൃദ്ധരും സ്ത്രികളും കുട്ടികളും അടക്കം 150ല്‍ പരം യാത്രക്കാരാണ് ദുരിതത്തിലായത്. വിമാനം വൈകിയതിനെ കുറിച്ച് കൃത്യമായ മറുപടിയൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ളെന്ന് ഇതിലെ യാത്രക്കാരനായ വയനാട് മാനന്തവാടി സ്വദേശി മാനുവല്‍ പറഞ്ഞു. 
രാവിലെയും ഉച്ചക്കും ഭക്ഷണം നല്‍കി. എന്നാല്‍ 40 പുരുഷന്‍മാര്‍ക്കും 20 സ്ത്രീകള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യം മാത്രമാണ് അധികൃതര്‍ നല്‍കിയിത്. 40 പേര്‍ക്ക് വിശ്രമിക്കാന്‍ നല്‍കിയത് ഒരു ഹാള്‍ മാത്രമാണ്. സ്ത്രീകള്‍ക്കും ഇതു തന്നെയാണ് അവസ്ഥ. ബാക്കി വരുന്ന നൂറോളം യാത്രക്കാര്‍ വിമാനത്താവളത്തിനകത്ത് തന്നെയാണ് മണിക്കൂറുകള്‍ കഴിച്ച് കൂട്ടിയത്.   കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ കുറച്ച് നേരത്തേക്ക് വൈകിയിരുന്നെങ്കിലും ഇതെല്ലാം ഏറെ വൈകാതെ പറന്നിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ മാത്രം പറന്നില്ല. കാരണം തിരക്കിയപ്പോള്‍ ഒരു പൈലറ്റ് മാത്രമാണുള്ളതെന്നായിരുന്നു ആദ്യത്തെ മറുപടി. വീണ്ടും തിരക്കിയപ്പോള്‍ വിമാനം ഒമാനിലാണെന്നും വൈകാതെ എത്തുമെന്നും പറഞ്ഞതായി മാനുവല്‍ പറഞ്ഞു. പറഞ്ഞ സമയത്തും കാണാതായപ്പോള്‍ യാത്രക്കാര്‍ ബഹളം കൂട്ടി. 
വിമാനം ഒമാനില്‍ നിന്ന് യു.എ.ഇ സമയം രാത്രി 8.30ന് എത്തുമെന്നാണ് അവസാനം അറിയിച്ചത്.ഏറെ പ്രയാസപ്പെട്ടത്. രോഗികളും കുട്ടികളുമാണ്. മരണ വാര്‍ത്ത അറിഞ്ഞ് പോകുന്നവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരും യാത്രക്കാരിലുണ്ടായിരുന്നു. 
അതിരാവിലെ ഷാര്‍ജയിലും മറ്റു എമിറേറ്റുകളിലും മൂടല്‍ മഞ്ഞ് ശക്തമായിരുന്നെങ്കിലും വിമാനങ്ങള്‍ പറക്കുന്നത് കാണാമായിരുന്നു. വിമാന സേവനത്തിനെ ബാധിക്കുന്ന മഞ്ഞൊന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.