ബേക്കറി, പാല്‍ ഉല്‍പന്നങ്ങള്‍ക്ക്  ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ വരുന്നു

അബൂദബി: പാക്ക് ചെയ്ത ഭക്ഷണ വസ്തുക്കളുടെ ആരോഗ്യമൂല്യം കണക്കാക്കി സര്‍ട്ടിഫിക്കേഷന്‍ വരുന്നു. അബൂദബി ഹെല്‍ത് അതോറിറ്റി (ഹാദ്) യുടെ മേല്‍നോട്ടത്തിലാണ് വെഖായ (പ്രതിരോധം) സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ ബേക്കറി, പാല്‍ ഉല്‍പന്നങ്ങള്‍ക്കാണ് വെഖായ നല്‍കുക.  ആരോഗ്യമുള്ള ജീവിതത്തിന് അതിന് ഉതകുന്ന തരം ഭക്ഷണം അനിവാര്യമാണെന്നും കൃത്രിമങ്ങള്‍ ഇല്ലാത്തതാണ് എന്ന് ഉറപ്പുവരുത്തുന്നത് ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ഹാദ് പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. ഒംനിയത് അല്‍ ഹാജറി പറഞ്ഞു.  പരിശോധിച്ച് ആരോഗ്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തിയ ഉല്‍പന്നങ്ങള്‍ക്ക് പച്ച വൃത്തത്തിനുള്ളില്‍ നീല നിറത്തിലെ ഹൃദയം ചിത്രീകരിച്ച വെഖായ ലോഗോയും അബൂദബി ട്രസ്റ്റ് മാര്‍ക്ക് മുദ്രയുമാണ് നല്‍കുക. യു.എ.ഇയിലെ ഭക്ഷോല്‍പാദകര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ കൈമാറിയിട്ടുണ്ടെന്നും 2017 ജനുവരി മുതല്‍ വെഖായ സര്‍ട്ടിഫിക്കേഷന്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ സ്വയം സന്നദ്ധത പ്രകാരമാണ് വഖായ നടപ്പാക്കുക എന്നതിനാല്‍ പദ്ധതിയില്‍ ചേരണോ വേണ്ടയോ എന്ന് ഉത്പാദകര്‍ക്ക് തീരുമാനിക്കാം. സര്‍ട്ടിഫിക്കേഷനും പരിശോധനക്കുമായി ഉല്‍പാദകര്‍ അബൂദബി ക്വാളിറ്റി ആന്‍റ് കണ്‍ഫര്‍മിറ്റി കൗണ്‍സിലിന് (ക്യൂ.സി.സി) നിശ്ചിത തുക ഫീസായി നല്‍കണം.  നേരത്തേ റസ്റ്ററന്‍റുകള്‍ക്കും വിഭവങ്ങള്‍ക്കും സമാനമായ സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.