ദുബൈ: ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 60 ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ലയണ്‍സ് മുട്ടം ജേതാക്കളായി.ഫൈനലില്‍ അവര്‍ സുല്‍ത്താന്‍ പ്ളെയര്‍സിനെ ഒരു ഗോളിന് തോല്‍പിച്ചു.
എട്ട് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റ് ദുബൈ സ്പോര്‍ട്സ്് കൗണ്‍സില്‍ ഇവന്‍റ് ഹെഡ് ശൈഖ് മുഹമ്മദ് സാദിഖ് വജദാനി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ടി.പി.മഹമുദ്ഹാജി അധ്യക്ഷത വഹിച്ചു.എം.ഫിറോസ് ഖാന്‍ ,റോയി റാഫേല്‍ ,വിനോദ് നമ്പ്യാര്‍, എ.വി.സയിദ് ,വി.പി. ആലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സമാപന ചടങ്ങില്‍ ഗള്‍ഫ് മാധ്യമം സി.ഒ.ഒ. സക്കരിയ്യ മുഹമ്മദ് സമ്മാനദാനം നിര്‍വഹിച്ചു..
കളി നിയന്ത്രിച്ച മുസ്തതഫ കുറ്റിക്കോല്‍, രാധാകൃഷ്ണന്‍ ,ശുക്കൂര്‍ വണ്ടൂര്‍ എന്നിവരെ ആദരിച്ചു, 40 വയസ്സുള്ള ജമാഅത്ത് അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ ഫുട്ബാള്‍ പ്രദര്‍ശന മത്സരത്തില്‍ ജമാഅത്ത് പ്രസിഡണ്ട് ടി.പി.മഹമ്മൂദ് ഹാജി നയിച്ച വാരിയേസ് ടീമിനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ജമാഅത്ത് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി നയിച്ച ഷാര്‍പ്പ് ടീം വിജയിച്ചു. സി.കെ.റഹൂഫ്,, കെ.സലീം, എം.ഇബ്രാഹിം എന്‍.ഉമ്മര്‍,, പി.മഹറൂഫ്, പുന്നക്കന്‍ ബീരാന്‍, ഉബൈദ് ,പി.റ ജാഹ്', എന്‍.പി.സക്കരിയ്യ, നജാദ് ബീരാന്‍, കെ.ടി.പി.ഇബ്രാഹിം, എം.മുഹമ്മദലി, സി.പി.മുസ്തഫ, സി.കെ.അശറഫ് ,എന്നിവര്‍ നേതൃത്വം നല്‍കി
ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും സ്പോര്‍ട്സ് കണ്‍വീനര്‍ സി.പി.ജലീല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.