ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ പൊള്ളിക്കുന്ന ചൂടിനെക്കുറിച്ച് ആരോടും പ്രത്യേകം പറയേണ്ടതില്ല. വര്‍ഷത്തില്‍ പകുതിയും കടുത്ത ചൂടാണിവിടെ. പുറത്തിറങ്ങി നടന്നാല്‍ വിവരമറിയും. ചൂടത്ത് സ്റ്റേഡിയത്തില്‍ ഇരുന്ന് കളി കാണുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ.
എന്നാല്‍ കളി കാണാനത്തെുന്നവരെ തണുപ്പിക്കുന്ന സ്റ്റേഡിയം ആയാല്‍ എങ്ങനെയിരിക്കും. അതും എയര്‍കണ്ടീഷണറിന്‍െറ സഹായമില്ലാതെ. അത്തരമൊരു സ്റ്റേഡിയം നിര്‍മിക്കുന്നതിനെക്കുറിച്ച ആലോചനയിലാണ് ദുബൈ. പ്രശസ്ത ആര്‍ക്കിടെക്റ്റ് കമ്പനിയായ ‘പെര്‍കിന്‍സ് പ്ളസ് വില്‍’ ഇത്തരമൊരു സ്റ്റേഡയത്തിന്‍െറ മാതൃക പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാണ് കളി കാണാനത്തെുന്നവരെ സ്റ്റേഡിയം തണുപ്പിക്കുന്നത്. വലിയ പാത്രത്തിന്‍െറ രൂപത്തില്‍ ലോഹം കൊണ്ടായിരിക്കും സ്റ്റേഡിയത്തിന്‍െറ പുറം ഭാഗം നിര്‍മിക്കുക. നിരവധി സുഷിരങ്ങളുണ്ടാകും ഇതിന്. പുറത്ത് നിന്നടിക്കുന്ന കാറ്റ് സ്റ്റേഡിയത്തിനകത്തേക്ക് സുഷിരങ്ങളിലൂടെ പ്രവേശിക്കുമെങ്കിലും ചൂടിനെയും മണലിനെയും തടഞ്ഞുനിര്‍ത്തും. ടെഫ്ളോണ്‍ ആവരണമുള്ള ഗ്ളാസ് കൊണ്ടായിരിക്കും മേല്‍ക്കൂര.
ഇത് ഓപണ്‍ എയര്‍ സ്റ്റേഡിയത്തിന്‍െറ പ്രതീതി ഉണ്ടാക്കുമെന്ന് മാത്രമല്ല, വെയില്‍ നേരിട്ട് ഗ്രൗണ്ടിലേക്കത്തെുന്നത് തടയുകയും ചെയ്യും.
സ്റ്റേഡിയത്തിന്‍െറ അടിഭാഗത്ത് കൃത്രിമ കുളം നിര്‍മിക്കും. ചൂടിനെ ആഗിരണം ചെയ്യുന്ന സംവിധാനമായി ഇത് പ്രവര്‍ത്തിക്കും. ഇതിന് പുറമെ സ്റ്റേഡിയത്തിന് ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കും. ചൂട് കാറ്റ് സ്റ്റേഡിയത്തിനകത്തേക്ക് കടക്കുന്നത് തടയാന്‍ ഇതിലൂടെ കഴിയും. 13 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്റ്റേഡിയം യു.എ.ഇയിലെ ഏറ്റവും വലുതായിരിക്കും. 60,000 പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ ശേഷിയുണ്ടാകും.
നിര്‍മാണത്തിന് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ലോകത്തെ ഇത്തരത്തിലെ ആദ്യത്തേതായിരിക്കും സ്റ്റേഡിയം. നൂറുകണക്കിന് ഫുട്ബാള്‍ ഭ്രാന്തന്മാരുള്ള രാജ്യമായ യു.എ.ഇയില്‍ ഫിഫയുടെ അംഗീകാരത്തോടെയുള്ള മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാകുമെന്നും കണക്കുകൂട്ടുന്നു. മറ്റ് കലാ- സാംസ്കാരിക പരിപാടികളും സ്റ്റേഡിയത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.