ദുബൈ: എക്സ്പോ 2020 എന്ന മഹാമേളക്കായുള്ള ഒരുക്കത്തിലാണ് ദുബൈ. ജബല്‍ അലിയില്‍ ആല്‍ മക്തൂം വിമാനത്താവളത്തിന് സമീപം എക്സ്പോ വേദി നിര്‍മാണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.
എക്സ്പോയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്നവര്‍ക്ക് താമസിക്കാന്‍ എക്സ്പോ വില്ളേജും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഒളിമ്പിക്സ് വില്ളേജിന്‍െറ മാതൃകയിലുള്ള എക്സ്പോ വില്ളേജിന്‍െറ രൂപരേഖ കഴിഞ്ഞദിവസം പുറത്തിറക്കി.
ജബല്‍ അലിയിലെ 438 ഹെക്ടര്‍ പ്രദേശത്താണ് എക്സ്പോ വില്ളേജ് ഉയരുന്നത്. 2000ഓളം അപാര്‍ട്മെന്‍റുകള്‍ ഇവിടെയുണ്ടാകും. ഇതിന് പുറമെ ബാങ്കുകള്‍, റീട്ടെയില്‍ ഒൗട്ലറ്റുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവയും.
കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പാനലുകളുടെ സഹായത്തോടെയായിരിക്കും വൈദ്യുതി ഉല്‍പാദനം. രാത്രിയില്‍ ഡിജിറ്റല്‍ ഷോകള്‍ക്ക് മേല്‍ക്കൂരകള്‍ വേദിയാകും.
ആറുമാസം നീളുന്ന എക്സ്പോ കഴിഞ്ഞാല്‍ താമസ കേന്ദ്രമാക്കി മാറ്റാവുന്ന വിധത്തിലായിരിക്കും എക്സ്പോ വില്ളേജിന്‍െറ രൂപകല്‍പന. പ്രതിദിനം മൂന്ന് ലക്ഷം സന്ദര്‍ശകരെയാണ് എക്സ്പോക്ക് പ്രതീക്ഷിക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ 30,000ത്തോളം വളണ്ടിയര്‍മാര്‍ വേണ്ടിവരും. ഇവര്‍ക്ക് താമസിക്കാനാണ് എക്സ്പോ വില്ളേജ് ഉപയോഗപ്പെടുത്തുക.
അടുത്തവര്‍ഷമായിരിക്കും വില്ളേജ് നിര്‍മാണത്തിന് തുടക്കം കുറിക്കുക. 2.75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന എക്്സ്പോക്കായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.