യു.എ.ഇ താമസക്കാരെ കടം വരിഞ്ഞുമുറുക്കുന്നു

അബൂദബി: യു.എ.ഇയിലെ താമസക്കാരുടെ കടബാധ്യത കുതിച്ചുയരുന്നു. 2016 ആദ്യ പാദത്തില്‍ വ്യക്തിഗത വായ്പകള്‍ വന്‍തോതില്‍ ഉയര്‍ന്നു. 42,000 ദിര്‍ഹമാണ് ഇക്കാലയളവില്‍ ഒരു യു.എ.ഇക്കാരന്‍െറ ശരാശരി കടബാധ്യത.
2015ല്‍ യു.എ.ഇയില്‍ താമസിക്കുന്നവരുടെ മൊത്തം കടം 40000 കോടി ദിര്‍ഹമായിരുന്നുവെങ്കില്‍ 2016ല്‍ ഇത് ഏഴ് ശതമാനം വര്‍ധിച്ച് 43000 കോടി ദിര്‍ഹമായതായി അബൂദബി നാഷനല്‍ ബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, കാര്‍ വായ്പ, വ്യക്തിഗത വായ്പ, വാണിജ്യ വായ്പ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ് ഈ കടത്തിന്‍െറ കണക്ക്. മൊത്തം വായ്പയുടെ 30 ശതമാനം വ്യക്തിഗത വായ്പയാണ്. നിര്‍മാണ വായ്പ 16.3 ശതമാനമാണ്.
ജീവിതച്ചെലവ് വര്‍ധിച്ചതാണ് കടബാധ്യത പെരുകാനുള്ള അടിസ്ഥാന കാരണമെന്ന് ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു. പണം കരുതിവെക്കാന്‍ ആളുകള്‍ക്ക് കഴിയാതായതാവും അവര്‍ വ്യക്തമാക്കുന്നു. ഒരു കുടുംബത്തില്‍ രണ്ട് വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവരുടെ വിദ്യാഭ്യാസ ചെലവ് 19 ശതമാനമാണ് ഈ വര്‍ഷം വര്‍ധിച്ചത്. 18 മാസം കാലാവധിയില്‍ ലോണ്‍ നല്‍കുന്ന ബാങ്കുകളുണ്ട്. എന്നാല്‍, 12 മാസം കഴിയുമ്പോഴേക്ക് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. അതിനാല്‍ ആദ്യമെടുത്ത ലോണിന്‍െറ ആറ് മാസത്തെ തിരിച്ചടവ് ബാക്കിനില്‍ക്കെ പുതിയ വിദ്യാഭ്യാസ ലോണെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് രക്ഷിതാക്കള്‍. രാജ്യത്ത് പുതുതായി എത്തുന്നവരും കടക്കെണിയില്‍ പെടുന്നുണ്ട്. ഫ്ളാറ്റ് വാടകയുടെ മുന്‍കൂര്‍ പണവും മറ്റും നല്‍കാന്‍ തയാറായല്ല പലരും രാജ്യത്തത്തെുന്നത്. അതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടത്തൊന്‍ ഇവര്‍ ലോണെടുക്കുകയാണ്. ഇടപാടുകാര്‍ ആവശ്യപ്പെടാതെ തന്നെ ലോണ്‍ അനുവദിക്കുന്ന ബാങ്കുകളുടെ വ്യാപാര തന്ത്രങ്ങളും ജനങ്ങളുടെ കടം വര്‍ധിപ്പിക്കുന്നുണ്ട്. നിശ്ചിത സംഖ്യ മുന്‍കൂര്‍ ലോണ്‍ അനുവദിച്ചതായി അറിയിച്ച് എസ്.എം.എസും മെയിലും അയച്ചാണ് ബാങ്കുകള്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.