ഐപിക് മുന്‍ എം.ഡി അബൂദബിയില്‍ അറസ്റ്റില്‍

അബൂദബി: ഇന്‍റര്‍നാഷനല്‍ പെട്രോളിയം ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി (ഐപിക്) മുന്‍ മാനേജിങ് ഡയറക്ടര്‍ ഖദീം ആല്‍ ഖുബൈസി അബൂദബിയില്‍ അറസ്റ്റിലായി. 1മലേഷ്യ ഡെവലപ്മെന്‍റ് ബെര്‍ഹാഡുമായി (1എം.ഡി.ബി) ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് അറസ്റ്റ്.
1എം.ഡി.ബിയുടെ ആസ്തി പിടിച്ചെടുക്കാന്‍ നടത്തിയ തട്ടിപ്പില്‍ പങ്കാളിയായി എന്ന കുറ്റത്തിന് കഴിഞ്ഞയാഴ്ചയാണ് ഖുബൈസി അബൂദബിയില്‍ അറസ്റ്റിലായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തൂ. ഖുബൈസിയുടെ മേല്‍ കൂറ്റമൊന്നും ചുമത്തിയിട്ടില്ളെന്നും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പില്‍ ഖുബൈസിക്കുള്ള പങ്കിനെ കുറിച്ച് യു.എസ് അധികൃതര്‍ വിശദാന്വേഷണം നടത്തുന്നുണ്ട്.   നേരത്തെ യു.എ.ഇ ഖുബൈസിയുടെ യാത്രരേഖകള്‍ പിടിച്ചെടുക്കുകയും സ്വത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു. അബൂദബി സോവറൈന്‍ ഫണ്ടും 1എം.ഡി.ബിയും തമ്മിലുള്ള കരാറില്‍ അഴിമതിയാരോപണം വന്നതോടെ കഴിഞ്ഞ വര്‍ഷമാണ് ഐ.പിക് ഖുബൈസിയെ പിരിച്ചുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.