അല്‍ഐനില്‍ തീപിടിത്തം; മലയാളി സഹോദരങ്ങളുടെ ഗ്രോസറി കത്തിനശിച്ചു

അബൂദബി: അല്‍ഐന്‍ കുവൈതാത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മലയാളി സഹോദരങ്ങളുടെ ഗ്രോസറി പൂര്‍ണമായി കത്തിനശിച്ചു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശികളായ ലിയാഖത്തലി, സഹോദരന്‍ നാസര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗ്രോസറിയാണ് കത്തിനശിച്ചത്. കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന്‍െറ പിതൃസഹോദരന്‍െറ മക്കളാണ് ഇരുവരും.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു തീപിടിത്തം.

തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. ഒന്നര ലക്ഷം ദിര്‍ഹത്തിന്‍െറ നാശനഷ്ടമുണ്ടായതായി ഉടമസ്ഥര്‍ അറിയിച്ചു. ഗ്രോസറിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ളെന്നും അവര്‍ പറഞ്ഞു. ലിയാഖത്തലിയും നാസറും 28 വര്‍ഷമായി ഗ്രോസറി നടത്തിവരികയാണ്. കുവൈതാത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 15 വര്‍ഷമായി. അതിനു മുമ്പ് മഅ്തറദിലായിരുന്നു ഇവരുടെ കട പ്രവര്‍ത്തിച്ചിരുന്നത്. പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും സന്ദഭോചിതമായി ഇടപെട്ടതിനാല്‍ മറ്റു കടകളിലേക്ക് പടരുന്നതിന് മുമ്പ് തീയണക്കാന്‍ സാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.