പ്രവാസി ക്ഷേമ പദ്ധതികള്‍ വാഗ്ദാനങ്ങളില്‍ ഒതുക്കരുത് -പ്രവാസി വയനാട്

ദുബൈ: പ്രവാസി മന്ത്രാലയം പുനഃസ്ഥാപിക്കാനും പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പഠിച്ച് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍ തയാറാകണമെന്ന് പ്രവാസി വയനാട് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഇന്നത്തെ സാഹചര്യത്തില്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് സര്‍ക്കാറുകള്‍ക്ക്  വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരിക്കണം. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം. പ്രവാസി  സംഘടനകളെ ഏകോപിപ്പിച്ച്  സമിതികള്‍ രൂപവത്കരിച്ച് പ്രവാസികളുടെ സ്ഥിതിവിവര കണക്കുകളെടുക്കാന്‍ നോര്‍ക്ക മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  
വിമാന ദുരന്തത്തില്‍ രക്തസാക്ഷിയായ മുഹമ്മദ് ജാസിമിന്‍െറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഡിസംബറില്‍ യു.എ.ഇയിലുള്ള മുഴുവന്‍ വയനാട്ടുകാരുടെയും പൊതുസമ്മേളനം ദുബൈയില്‍ നടത്തും. അഡ്വ. മുഹമ്മദലി ചെയര്‍മാനും പ്രവീണ്‍ കുമാര്‍ അജ്മാന്‍ കണ്‍വീനറുമായി ആര്‍ട്സ് വിങ്ങും സൈഫുദ്ദീന്‍ അല്‍ ഐന്‍ ചെയര്‍മാനും നവാസ് അബൂദബി കണ്‍വീനറുമായി സ്പോര്‍ട്സ് വിങ്ങും രൂപവത്കരിച്ചു. സുലൈമാന്‍ മണിമ യോഗം ഉദ്ഘാടനം ചെയ്തു. ഹേമന്ത് അബൂദബി റിപ്പോര്‍ട്ടും അഡ്വ. യു.സി. അബ്ദുല്ല സംഘടനാ മാര്‍ഗനിര്‍ദേശങ്ങളും അവതരിപ്പിച്ചു. പ്രസാദ് ജോണ്‍, പ്രവീണ്‍ കുമാര്‍,അഡ്വ. മുഹമ്മദലി, ബിനോയ് ക്രിസ്റ്റി, സൈഫുദ്ദീന്‍, സൈനുദ്ദീന്‍, ശാദുലി, സൈതലവി ദുബൈ, മൊയ്തു മക്കിയാട്, അനുഷ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ റഷീദ് കരണി അധ്യക്ഷത വഹിച്ചു. മജീദ് മടക്കിമല സ്വാഗതവും സഫീര്‍ അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.