ഇബ്രാഹിം ബാദുഷയുടെ കാരിക്കേച്ചര്‍ പര്യടനം തുടരുന്നു

ഷാര്‍ജ: നിമിഷ നേരം കൊണ്ട് മുന്നിലിരിക്കുന്ന വ്യക്തികളുടെയും മറ്റും കാരിക്കേച്ചറുകള്‍ വരച്ച് ശ്രദ്ധേയനായ ഇബ്രാഹിം ബാദുഷയുടെ യു.എ.ഇ പര്യടനം തുടരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ കൂടിയായ ഇസ്മയില്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള ഫൈന്‍ ഫെയര്‍ ചില്‍ഡ്രന്‍സ് ഫെയറിന്‍െറ ഭാഗമായാണ് ബാദുഷയുടെ യു.എ.ഇ പര്യടനം. ഇതിനകം യു.എ.ഇയിലെ 1500ല്‍ പരം കുട്ടികള്‍ക്ക് ആര്‍ട്ട് ക്രാഫ്റ്റ് പരിശീലനം നല്‍കിയാണ് ബാദുഷ മുന്നേറുന്നത്.  ഫൈന്‍ ഫെയറിന്‍െറ വിവിധ സ്ഥാപനങ്ങളിലത്തെുന്ന ഉപഭോക്താക്കളുടെ കാരിക്കേച്ചറുകളും വരക്കുന്നു.
ഇന്ത്യയിലും വിദേശത്തുമായി നടത്തിയ കലായാത്രയില്‍ ഒരു ലക്ഷത്തില്‍പ്പരം വ്യക്തികളുടെ കാരിക്കേച്ചറുകളാണ് ബാദുഷ വരച്ച് കൂട്ടിയത്. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തിന്‍െറ വരയുടെ സുഖം അറിഞ്ഞു. കുട്ടികള്‍ക്കായി വര പഠിപ്പിക്കുന്ന പുസ്തകങ്ങളും മറ്റും രചിച്ചിട്ടുണ്ട്. ടെലിവിഷനിലും ആനുകാലിക പ്രസിദ്ധികരണങ്ങളിലും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും നേരിട്ടുള്ള പരിപാടികളും സംഘടിപ്പിച്ച് വരുന്നതായി ബാദുഷ പറഞ്ഞു. കുട്ടികള്‍ക്കായി ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികളുടെ അവതാരകനുമായും ബാദുഷ തിളങ്ങുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.