ദുബൈ: ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നായപ്പോള്‍ കമ്പനി മാനേജരുടെ കമ്പ്യുട്ടര്‍ മോഷ്ടിച്ച് കൊണ്ട് പോയി അതിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞ കേസില്‍ അറസ്റ്റിലായ ജോലിക്കാരന്‍െറ വിചാരണ തുടങ്ങി. ഐ. ടി. കമ്പനിയിലെ ജോലി ചെയ്തിരുന്ന ഫ്രഞ്ചു പൗരനായ 49കാരനാണ് ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്.
മാനേജരുടെ കമ്പ്യൂട്ടര്‍ മോഷ്ടിച്ച് സ്വന്തം താമസ സ്ഥലത്ത് കൊണ്ടുപോയ ശേഷമാണ് ഇയാള്‍ കമ്പനി വിവരങ്ങള്‍ നീക്കം ചെയ്തത്. ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതിനു പ്രതികാരമായാണത്രെ ഇയാള്‍ ഈ കൃത്യം ചെയ്തത്. കമ്പനി ഇടപാടുകാരുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മാനേജരുടെ വ്യക്തിപരമായ വിവരങ്ങളും ഇയാള്‍ മായ്ച്ചു കളഞ്ഞത്രേ. മാനേജരുടെയും കുടുംബത്തിന്‍െറയും പാസ്പോര്‍ട്ട് കോപ്പികള്‍, വിസ സംബന്ധമായ വിവരങ്ങള്‍, ഫോട്ടോകള്‍, ഡ്രൈവിങ് ലൈസന്‍സ് കോപ്പികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ കാണാത്തതിനെതുടര്‍ന്ന് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതി മറ്റു ജോലിക്കാര്‍ കമ്പനിയില്‍ നിന്ന് പോകുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്നു മാനേജരുടെ കമ്പ്യൂട്ടര്‍ എടുത്തു കൊണ്ട് പോകുകയും ചെയ്തതായി കണ്ടത്തെിയത്. ഒമ്പത് മാസം മാത്രമാണ് ഇയാള്‍ കമ്പനിയില്‍ തൊഴിലെടുത്തത്.
കേസിനാസ്പദമായ കമ്പ്യൂട്ടര്‍ തന്‍േറതാണെന്നും തെളിവ് തന്‍െറ കയ്യിലുണ്ടെന്നും പ്രതി വാദിച്ചു. കേസ് മേയ് നാലിലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.