വായനോത്സവത്തില്‍ ‘ചക്രവര്‍ത്തിയുടെ പുതിയ വസ്ത്രം’ 

ഷാര്‍ജ: എട്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ അരങ്ങേറിയ ‘ചക്രവര്‍ത്തിയുടെ പുതിയ വസ്ത്രം’ എന്ന നാടകം ശ്രദ്ധേയമായി. ഷാര്‍ജ അല്‍ തിഖ ക്ളബിലെ ഭിന്ന ശേഷിയുള്ളവരാണ് നാടകം കളിച്ചത്. പ്രശസ്ത ഡാനിഷ് എഴുത്തുകാരന്‍ ഹാന്‍സ്  ക്രിസ്ത്യന്‍ ആന്‍ഡേഴ്സന്‍െറ വിശ്വപ്രശസ്തമായ രചനക്ക് നാടകാവിഷ്കാരം ഒരുക്കിയത് ഈജിപ്ഷ്യന്‍ നാടക സംവിധായകന്‍ അഹ്മദ് യൂയഫ്. 
വൈകല്ല്യത്തെ തെല്ലും വകവെക്കാതെയാണ് കലാകാരന്‍മാര്‍ അരങ്ങിലെ ഓരോ അണുവിലും പകര്‍ന്നാടിയത്. വസ്ത്ര പ്രമിയായ രാജാവിനെ പറ്റിക്കാന്‍ വന്ന വിരുതന്‍മാരും ശുന്യമായ തറിയും സിഹാസനവും രാജാവും മന്ത്രിമാരും വേദിയെ ജീവനുറ്റതാക്കി. അരങ്ങന്‍െറ ഒരണുവില്‍ പോലും വരുന്ന ശുന്യത നാടകത്തിന്‍െറ അത്മാവ് തന്നെ തകര്‍ത്ത് കളയും. ഇതെല്ലാം അക്ഷരംപടി പാലിച്ചായിരുന്നു ‘ചക്രവര്‍ത്തിയുടെ പുതിയ വസ്ത്രം’ വേദിയില്‍ നിറഞ്ഞത്. 
ശൂന്യമായ തറിയില്‍ വസ്ത്രം നെയ്യുകയെന്ന വ്യാജനെ തട്ടിപ്പുകാര്‍ ഖജനാവ് കൊള്ളടയിക്കുന്നു. തങ്ങള്‍ നെയ്യുന്ന വസ്ത്രങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടെന്നും ഹൃദയ ശുദ്ധിയില്ലാത്ത ദുഷ്ടന്‍മാര്‍ക്ക് അത് കാണാന്‍ സാധിക്കില്ല എന്നും നെയ്ത്തുകാര്‍ ആദ്യം തന്നെ രാജാവിനെ ഉണര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ നെയ്ത്തിന്‍െറ പുരോഗതി മനസിലാക്കാന്‍ രാജാവ് വിട്ട മന്ത്രിമാരും ഉപദേശകരും കാണാത്ത വസ്ത്രത്തിന്‍െറ മേന്‍മ ആവോളം രാജാവിനോട് പറഞ്ഞ് കൊണ്ടിരുന്നു. ഇതിനനുസരിച്ച് നെയ്ത്തുകാര്‍ മത്തേരം നൂലും പട്ടും കൈക്കലാക്കുകയും കൊട്ടാരം അറിയാതെ അത് പുറത്തേക്ക് എത്തിച്ച് കൊണ്ടിരിക്കുകയും ചെയ്തു. നെയ്ത്ത് നേരില്‍ കാണുവാനായി എത്തിയ രാജാവിനെ പോലും നെയ്ത്തുകാര്‍ പറ്റിക്കുന്നു. അവര്‍ക്ക് കൊട്ടാരം നെയ്ത്തുകാരമെന്ന പദവി നല്‍കിയാണ് രാജാവ് ആദരിക്കുന്നത്. 
ഒടുവില്‍ ഇല്ലാത്ത വസ്ത്രം ഉടുത്ത് നഗ്നനായി നഗരവീഥിയിലൂടെ രാജാവ് എഴുന്നള്ളുന്നു. പ്രജകളെല്ലാം രാജഭക്തിയാല്‍ ഇല്ലാത്ത വസ്ത്രത്തെ പുകഴ്ത്തുന്നു. എന്നാല്‍ തെരുവിന്‍െറ ഒരു കോണില്‍ നിന്ന് ഒരു കുട്ടി രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ച് പറയുന്നു. 
പിന്നിട് ജനങ്ങളും അതേറ്റു പിടിക്കുന്നു. എന്നാല്‍ താന്‍ നിശ്ചയിച്ച കേന്ദ്രത്തിലത്തെിയാണ് വസ്ത്ര പ്രേമിയായ രാജാവ് എഴുന്നള്ളത്ത് അവസാനിപ്പിക്കുന്നത്. 
കുഞ്ഞുങ്ങളുടെ കളങ്കമില്ലാത്ത മനസിന്‍െറ ആര്‍ദ്രതയും ഭരണകൂടങ്ങളുടെ ജാഡയുമാണ് നാടകം വിഷയമാക്കുന്നത്.വൈകല്ല്യങ്ങളെ തോല്‍പ്പിച്ച് നാടകം ജനങ്ങളിലേക്ക് എത്തിച്ച കലാകാരന്‍മാരെ നിറഞ്ഞ മനസോടെയും കരഘോഷത്തോടെയമാണ് കാണികള്‍ വരവേറ്റതും യാത്രയാക്കിയതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.