അബൂദബി: മൂന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പ് സഫലമായതിന്‍െറ സന്തോഷത്തിലാണ് പ്രവാസി കവി സത്യന്‍ കോട്ടപ്പടി. 37 വര്‍ഷം മുമ്പ് തന്‍െറ കവിതക്ക് സംഗീതം പകര്‍ന്ന മഹാനായ സംഗീതജ്ഞന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററെ കാണുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ഇതുവരെ സത്യന്‍. വെള്ളിയാഴ്ച രാവിലെ അബൂദബിയില്‍ ഈ കാത്തിരിപ്പ് യാഥാര്‍ഥ്യമായി. 37 വര്‍ഷം മുമ്പ് താന്‍ സംഗീതമിട്ട കവിത കേള്‍ക്കാനും അര്‍ജുനന്‍ മാസ്റ്റര്‍ക്ക് സാധിച്ചു. സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും നേരില്‍കണ്ടതോടെ 38 വര്‍ഷത്തോളം പഴക്കമുള്ള ഓര്‍മകളിലേക്കാണ് ഇരുവരും മടങ്ങിപ്പോയത്. 1978ല്‍ പ്രവാസം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സത്യന്‍െറ ‘കനകാംബരം ഒരു കളിയരങ്ങാക്കി... കനകശ്രീകല നൃത്തമാടി... ’എന്നു തുടങ്ങുന്ന കവിത അര്‍ജുനന്‍ മാസ്റ്ററുടെ ഈണത്തിലും ജയചന്ദ്രന്‍െറ മനോഹര ശബ്ദത്തിലും പുറത്തിറങ്ങിയിരുന്നു. എന്നാല്‍, സംഗീത സംവിധായകനും രചയിതാവും നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. യുവകലാസാഹിതിയുടെ കാമ്പിശ്ശേരി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് അബൂദബിയിലത്തെിയ മാസ്റ്ററെ കണ്ടപ്പോള്‍ കാലങ്ങളായുള്ള സ്വപ്നം സഫലമാകുകയായിരുന്നുവെന്ന് സത്യന്‍ പറയുന്നു. വെളിച്ചം വിളക്കിനെ അന്വേഷിച്ചു നടക്കുന്ന അനുഭവമായിരുന്നു ഇതുവരെ. തന്‍െറ കവിതക്ക് ഈണം നല്‍കിയ കാലം മാസ്റ്റര്‍ ഓര്‍ത്തെടുത്തത് മികച്ച അനുഭവമായിരുന്നു. ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ മാസ്റ്റര്‍ക്ക് 1978ലെ കവിത കേള്‍പ്പിക്കാനും സാധിച്ചു. ഗുരുവായൂര്‍ സ്വദേശിയായ സത്യന്‍ കോട്ടപ്പടി കവിത രചിച്ച് തൃശുര്‍ ആകാശവാണി നിലയത്തിന് നല്‍കിയത്. വൈകാതെ പ്രവാസ ജീവിതത്തിലേക്ക് വിമാനം കയറുകയും ചെയ്തു.
ആകാശവാണി തൃശൂരില്‍ നടത്തിയ ഓണാഘോഷത്തില്‍ ഈ കവിത ഉള്‍ക്കൊള്ളിച്ചു. അര്‍ജുനന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ ജയചന്ദ്രന്‍ ആലപിച്ചത് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. സുഹൃത്താണ് സത്യനെ കവിത ആകാശവാണിയില്‍ വന്ന കാര്യം അറിയിച്ചത്. ഇതോടെ അര്‍ജുനന്‍ മാസ്റ്ററെയും ജയചന്ദ്രനെയും കാണാനുള്ള കാത്തിരിപ്പിലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ വെച്ച് ജയചന്ദ്രനെ കണ്ടെങ്കിലും സംഗീത സംവിധായകനെ കാണാനുള്ള കാത്തിരിപ്പ് നീണ്ടു. ഇതിനിടെയാണ് ആദ്യമായി അര്‍ജുനന്‍ മാസ്റ്റര്‍ അബൂദബിയിലത്തെുന്ന വിവരം അറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ തന്നെ അബൂദബിയിലത്തെി മാസ്റ്ററെ കാണുകയും അദ്ദേഹം ഈണം നല്‍കിയ കവിതയുടെ റെക്കോഡ് കേള്‍പ്പിക്കുകയും ചെയ്തതോടെ സത്യന്‍െറ മോഹം സഫലമായി. 1978ല്‍ അബൂദബിയിലത്തെിയ സത്യന്‍ കോട്ടപ്പടി വര്‍ഷങ്ങളോളം അബൂദബി മുനിസിപ്പാലിറ്റിയിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ദുബൈയില്‍ കാര്‍ഗോ കമ്പനിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.