ദുബൈ: പത്തു ഡോക്യുമെന്‍ററികളിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകള്‍ ദൃശ്യവല്‍ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ദുബൈ കെ.എം.സി.സി നിര്‍മിക്കുന്ന ജാലിയന്‍ വാലാബാഗും ,ഉപ്പുസത്യാഗ്രഹവും ചിത്രീകരണത്തിലേക്ക്. പ്രമുഖ സംവിധായകന്‍ സന്തോഷ് പി.ഡിയാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കുന്നത്. യു.എ.ഇയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെയുംട്രാവന്‍കൂര്‍ മലയാളി കൗണ്‍സിലിന്‍െറയും സാമ്പത്തിക സഹായത്തോടെയാണ് ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ജാലിയന്‍ വാലാബാഗ് കൂട്ടകൊല, ഉപ്പുസത്യാഗ്രഹം, ബംഗാള്‍ വിഭജനം, ചൗരി ചൗരാ സംഭവം, സൈമണ്‍ കമ്മീഷന്‍, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, ഇന്ത്യ സ്വതന്ത്രയാകുന്നു, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം, തുടങ്ങിയ ഡോക്യുമെന്‍ററികള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും, പുതിയ തലമുറകള്‍ക്കും ഉപകാരപ്രദമായ ഒരടയാളപ്പെടുത്തലാവും ഇത്. സ്വതന്ത്ര ഭാരതത്തിന്‍െറ ചരിത്രം വസ്തു നിഷ്ഠമായി ബോധ്യപ്പെടുത്താനും ദേശ സ്നേഹത്തിന്‍െറ മായാത്ത വര്‍ണം നല്‍കാനും ഇത് വേറിട്ട കാഴ്ചയാകുമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹയും പി.ഡി സന്തോഷും പറഞ്ഞു.ഈ പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ anwarnaha@hotmail.com , daies200@gmail.com എന്നീ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.