ദുബൈ: ദുബൈയിലെ ഏറ്റവും പഴക്കമേറിയ ഷിന്ദഗ ടണലിന് പകരം പാലം നിര്‍മിക്കാനുള്ള കരാര്‍ അമേരിക്കന്‍ കമ്പനിയായ പാര്‍സണ്‍സിന്. ബര്‍ദുബൈക്കും ദേരക്കുമിടയിലെ ഗതാഗതം സുഗമമാക്കാന്‍ 12 ലെയിനുകളുള്ള എക്സ്പ്രസ്വേയാണ് കമ്പനി നിര്‍മിക്കുക. ഷിന്ദഗ ടണലിന് പകരം പുതിയ പാലം നിര്‍മിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനമെടുത്തത്. നിരവധി ഇന്‍റര്‍ചേഞ്ചുകളോടുകൂടിയ എക്സ്പ്രസ് പാതയാണ് ഷിന്ദഗ ടണലിന് പകരമായി നിര്‍മ്മിക്കുക. ബര്‍ദുബൈയിലെ ചെറിയ റോഡുകളും ഇതോടൊപ്പം വികസിപ്പിക്കും. പദ്ധതിയെക്കുറിച്ച പഠനം, പ്രാഥമികവും അന്തിമവുമായ രൂപകല്‍പന, നിര്‍മാണ സംബന്ധമായ ടെന്‍ഡറുകള്‍ തയാറാക്കുക, നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക തുടങ്ങിയ കാര്യങ്ങളുടെ ചുമതല കമ്പനിക്കായിരിക്കുമെന്ന് പാര്‍സണ്‍സ് അധികൃതര്‍ വ്യക്തമാക്കി. ദുബൈയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഷിന്ദഗ പാലമെന്നും വളരെ പ്രാധാന്യത്തോടെയാണ് ഇതിനെ കാണുന്നതെന്നും പാര്‍സണ്‍സ് മിഡിലീസ്റ്റ് പ്രസിഡന്‍റ് ഗാരി ആദംസ് പറഞ്ഞു. ദുബൈയുടെ ഹൃദയ ഭാഗത്ത് വരുന്ന പദ്ധതി ദുബൈയെ ആഗോള വാണിജ്യ കേന്ദ്രമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രവര്‍ത്തനം എപ്പോഴാരംഭിക്കുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല.
എന്നാല്‍ അധികം വൈകാതെ തന്നെ പ്രവര്‍ത്തനം ആരംഭിച്ച് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ആദംസ് വ്യക്തമാക്കി. 40 വര്‍ഷം മുമ്പ് 1975ലാണ് ബര്‍ദുബൈയെയും ദേരയെയും ബന്ധിപ്പിച്ച് കടലിനടിയിലൂടെ എമിറേറ്റിലെ ഏറ്റവും പഴക്കമേറിയ റോഡ് ടണല്‍ നിര്‍മ്മിച്ചത്. രണ്ട് ലെയിനുകളുള്ള ടണലിലൂടെ പ്രതിവര്‍ഷം 38 ദശലക്ഷം വാഹനങ്ങളാണ് യാത്രചെയ്യുന്നത്. ടണലിന്‍െറ കാലാവധി കഴിയാറായതോടെയാണ് പകരം പാലം നിര്‍മിച്ച് മേഖലയിലെ റോഡ് വികസിപ്പിക്കാന്‍ ആര്‍.ടി.എ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.