അബൂദബി: ശരീരഭാരം കുറക്കാന്‍ ഉപയോഗിക്കുന്ന ‘അച്ചീവിങ് സീറോ’ എന്ന മരുന്നിന് രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഈ മരുന്ന് അനധികൃതമായി വെബ്സൈറ്റുകള്‍ വഴിയാണ് വില്‍പന നടത്തുന്നത്.
മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മരുന്നില്‍ അടങ്ങിയതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂട്ടുന്ന രാസവസ്തുവിന്‍െറ സാന്നിധ്യം മരുന്നില്‍ ഉണ്ടെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ ഈ മരുന്ന് കഴിച്ചാല്‍ മരണത്തിന് വരെ കാരണമാകാമെന്ന് ആരോഗ്യമന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. വെബ്സൈറ്റുകള്‍ വഴി സാമ്പത്തിക ലാഭത്തിന് വേണ്ടി ഇത്തരം മരുന്നുകള്‍ വില്‍ക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലൈംഗിക ഉത്തേജക മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയും ഇത്തരത്തില്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വെബ്സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. നോവാകെയര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയ ശരീരഭാരം കുറക്കുന്ന മരുന്നിനും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.