ഷാര്‍ജ: എക്സ്പോ സെന്‍റില്‍ നടന്നവരുന്ന ആഭരണ മേളയിലേക്ക് സന്ദര്‍ശക പ്രവാഹം. ചൊവ്വാഴ്ച ആരംഭിച്ച മേളയില്‍ ആദ്യ രണ്ടു ദിവസം തന്നെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏഴു ശതമാനം സന്ദര്‍ശകള്‍ അധികം വന്നതായി സംഘാടകര്‍ അറിയിച്ചു.
വാരാന്ത്യ അവധിദിനമായ ഇന്നും നാളെയും സന്ദര്‍ശകള്‍ ഒഴുകിയത്തെുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. അങ്ങനെയെങ്കില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പുതിയ റെക്കോഡാവും. ആദ്യ രണ്ടു ദിവസം 20,848 പേരാണ് മേള കാണാനത്തെിയത്. കഴിഞ്ഞവര്‍ഷം ഇത് 19,478 ആയിരുന്നു.
ആഭരണ പ്രേമികള്‍ക്ക് മുമ്പില്‍ വിസ്മയങ്ങളുടെ മഹാലോകം തുറന്നിട്ടാണ് 39ാമത് മിഡീസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോ എക്സ്പോ സെന്‍ററില്‍ പുരോഗമിക്കുന്നത്. ഈ മാസം 10 വരെ തുടരുന്ന മേളയില്‍ 500 പ്രദര്‍ശകരാണ് അണിനിരക്കുന്നത്. എക്സ്പോ സെന്‍ററിലെ ആറു ഹാളുകളിലെ 30,000 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച പ്രദര്‍ശന നഗരി കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 ശതമാനം വലുതാണ്. കഴിഞ്ഞവര്‍ഷം 20,000 ചതുരശ്ര മീറ്റര്‍ നഗരിയില്‍ 450 പ്രദര്‍ശകരാണ് അണിനിരന്നത്. 64 കിലോ സ്വര്‍ണവും 5.17 കിലോ രത്നവും ഉപയോഗിച്ച് പണിത ലോകത്തെ ഏറ്റവും വലിയ മോതിരമാണ് ഇത്തവണ പ്രധാന ആകര്‍ഷണം. ഗിന്നസ് ബുക്കില്‍ കയറിയ ലോകമോതിരം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സൗദി അറേബ്യയിലെ ത്വയിബ ജ്വല്ലറിയാണ് ഈ മോതിരം ഷാര്‍ജയിലത്തെിച്ചത്.
താരതമ്യേന സ്വര്‍ണ വില കുറഞ്ഞ അവസരത്തിലത്തെിയ മേളയില്‍ വലിയതോതിലുള്ള വില്‍പ്പനയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം അധിക വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആഭരണങ്ങളും വജ്രവും രത്നവും മുത്തും വാച്ചുകളുമെല്ലാം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാര്‍ജയിലത്തെിയിട്ടുണ്ട്. ഇന്ത്യ, ഹോങ്കോങ്, തായ്ലന്‍റ്, സിങ്കപ്പൂര്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.
ബഹ്റൈന്‍, ബ്രസീല്‍ ,ചൈന, ഈജിപ്ത്, ജപ്പാന്‍, ജോര്‍ദാന്‍, സൗദി, ലബനന്‍,ലിത്വാനിയ, മലേഷ്യ, പാകിസ്താന്‍, തുര്‍ക്കി, യു.എസ്.എ, യമന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആഭരണ വൈവിധ്യമാണ് മേളക്ക് നിറവ് പകരുന്നത്. 500 ദിര്‍ഹത്തിന് സാധനം വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണില്‍ ദിവസേന നറുക്കെടുത്ത് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കും.
ഉച്ച 12 മണി മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം. വെള്ളിയാഴ്ച നാലു മണിക്കാണ് ആരംഭിക്കുക. ബുധനാഴ്ച ഉച്ച 12 മുതല്‍ നാലു മണിവരെ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശം. പ്രവേശം സൗജന്യമാണ്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സും എക്സ്പോ സെന്‍ററും ചേര്‍ന്നാണ് മേള നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.