സൈനികരെ സ്വാഗതം ചെയ്ത്  കവിതയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്

ദുബൈ: യമനില്‍ അറബ് സഖ്യ സേനക്കൊപ്പം പ്രവര്‍ത്തിച്ച് മടങ്ങി വന്ന സൈനികരെ കവിതയിലൂടെ സ്വാഗതമോതി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ജേതാക്കള്‍ എന്ന തലക്കെട്ടിലുള്ള 25 വരിയുള്ള കവിതയിലൂടെയാണ് ശൈഖ് മുഹമ്മദ് രാജ്യത്തിന്‍െറ വീര സന്താനങ്ങളെ സ്വാഗതം ചെയ്തത്. ഉപദ്വീപിന്‍െറ സിംഹങ്ങള്‍ എന്നാണ് കവിതയില്‍ സൈനികരെ വിശേഷിപ്പിച്ചിരിക്കുന്നത്. ജന്‍മനാടിന്‍െറ സംരക്ഷകരും അറബികളുടെ അഭിമാനവുമാണ്. ശത്രുക്കള്‍ക്ക് തകര്‍ച്ചയുടെ അനുഭവമാണ് സൈനികര്‍ പകര്‍ന്നത്. ശ്രേഷ്ഠ ദൗത്യത്തിനായി രാജ്യത്തിനായി എല്ലാം പകര്‍ന്നുനല്‍കിയവരാണ് അവര്‍. വിജയകിരീടം ചൂടാന്‍ കാരണം ഈ ത്യാഗസന്നദ്ധതയാണ്. സഹോദരങ്ങളെ പിന്തുണക്കുന്നതിനായാണ് അവര്‍ പോരാടിയത്. അവര്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. 
നമ്മുടെ മാതൃരാജ്യത്തിന്‍െറ ചരിത്രത്തില്‍ സ്വന്തം രക്തം കൊണ്ട് അവര്‍ മഹത്തായ വാക്കുകള്‍ രചിക്കുകയായിരുന്നു. മരണത്തെ ഭയക്കാതെ രാജ്യത്തെ സേവിക്കാന്‍ ത്യാഗങ്ങള്‍ സഹിച്ചവരാണ് സൈനികരെന്നും ശൈഖ് മുഹമ്മദ് കവിതയിലൂടെ പറയുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.