ടാബ്ലറ്റിലും ഫോണിലും മലയാളം ചാനലുകള്‍ കാണാന്‍ പുതിയ ആപ്പ്

ദുബൈ: ഡിജിറ്റല്‍ വിനോദ സാങ്കേതിക ഉല്‍പന്ന നിര്‍മാതാക്കളായ യൂറോസ്റ്റാര്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നമായ ഏഷ്യാനെറ്റ് മൊബൈല്‍ ടി.വി. ടാബ്ലെറ്റും ആപ്പും ജി.സി.സി. രാജ്യങ്ങളില്‍ പുറത്തിറക്കി. 20 മലയാളം ടെലിവിഷന്‍ ചാനലുകളും ഒട്ടേറെ റേഡിയോ ചാനലുകളും സ്മാര്‍ട്ട് ഫോണില്‍ കാണാം. 
ഏഷ്യാനെറ്റ് മൊബൈലിന്‍െറയും എക്സ്പീരിയോ ലാബ്സിന്‍്റെയും പങ്കാളിത്തത്തോടെയാണ് ഈ സേവനം യൂറോസ്റ്റാര്‍ നിങ്ങള്‍ക്കത്തെിക്കുന്നത്. 
യൂറോസ്റ്റാര്‍ ഇ-പാഡ് നിരയിലെ ഉല്‍പന്നമായ മലയാളം ടി.വി. ടാബ്ലെറ്റ് 279 ദിര്‍ഹത്തിന് ഗള്‍ഫിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതാണ്.രണ്ടുമാസത്തെ അംഗത്വവും ആക്ടിവേഷനും ടാബ്ലെറ്റിനൊപ്പം സൗജന്യമാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു മാസത്തേക്ക് 90 ദിര്‍ഹമാണ് സാധാരണ വരിസംഖ്യ.
എട്ട് ജി.ബി.റാം, 3ജി കണക്റ്റിവിറ്റി, 3000 എം.എ.എച്ച് ബാറ്ററി എന്നിവയടങ്ങിയ ശക്തിയേറിയ ഏഴ് ഇഞ്ച്  ഹൈ ഡെഫനിഷന്‍ ടാബ്ലെറ്റാണ് ലഭിക്കുക.
ഏഷ്യാനെറ്റ് മൊബൈല്‍ ടി.വി. ആപ്പ് ഏതൊരു ആന്‍ഡ്രോയിഡ്, ആപ്പിള്‍ ടാബ്ലെറ്റിലും മൊബൈലിലും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. അതിന്‍െറ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് http://goeurostar.com/mobiletv യില്‍ നിന്നും വാങ്ങുവാനും കഴിയും. മെച്ചപ്പെട്ട വീഡിയോകള്‍ ആസ്വദിക്കാനായി  ഒരു എംബിപിഎസ്അഥവാ ഉയര്‍ന്ന ഡേറ്റാ കണക്ഷന്‍ മാത്രം ഉണ്ടായാല്‍ മതിയാകും. ഈ സേവനം 4ജി/3ജി മൊബൈല്‍ കണക്ഷനുകളിലും വൈഫൈയിലും പ്രവര്‍ത്തിക്കും. തുടക്ക ഓഫര്‍ എന്ന നിലയില്‍ ഗോയൂറോസ്റ്റാര്‍ വെബ്സൈറ്റില്‍നിന്നും 20 മലയാളം ചാനലുകളും 20 റേഡിയോ ചാനലുകളും 90 ദിര്‍ഹത്തിനു സബ്സ്ക്രൈബ് ചെയ്യാവുന്നതണ്. ഇതിന്‍െറ വിശദവിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. 
വാര്‍ത്താസമ്മേളനത്തില്‍  യുറോസ്റ്റാര്‍ ഗ്രൂപ്പ് സി.ഒ.ഒ യൂസഫ് സൈദി, ഏഷ്യനെറ്റ് മൊബൈല്‍ ടി.വി. സി.ഇ.ഒ ശങ്കര്‍ നാരായണന്‍, റോഷന്‍ ഡിസൂസ, രാജേഷ് കൊച്ചാര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.