ദുബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും താഴ്ന്നു. ഇതോടെ വില പിടിച്ചു നിര്‍ത്താന്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍െറ അടിയന്തരയോഗം ചേരണമെന്ന ആവശ്യവും ശക്തമായി. എന്നാല്‍, ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍.
അമേരിക്കയില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 40 ഡോളറിന് താഴേക്ക് വിലയത്തെി.
2009ല്‍ സാമ്പത്തിക മാന്ദ്യകാലത്താണ് ഇത്രയും വിലയിടിവുണ്ടായത്. ഇതോടെ യു.എ.ഇയുടെ അസംസ്കൃത എണ്ണ വില 44.13 ഡോളറില്‍ നിന്ന് 43 ഡോളറായി കുറഞ്ഞു. ചൈനയുടെ എണ്ണ ഉപഭോഗം കുറഞ്ഞതും വിപണിയില്‍ ആവശ്യത്തിലേറെ ക്രൂഡിഓയില്‍ എത്തിയതുമാണ് വിലത്തകര്‍ച്ചക്ക് കാരണമായി പറയുന്നത്.
ഈ സാഹചര്യത്തില്‍ വിലപിടിച്ചുനിര്‍ത്താന്‍ ഒപെക് അടിയന്തരയോഗം ചേരണമെന്ന ആവശ്യവുമായി ഇറാന്‍ രംഗത്തത്തെിയിട്ടുണ്ട്. നേരത്തേ അള്‍ജീരിയയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ നാലിന് മുമ്പ് യോഗമില്ളെന്നാണ് ഒപെക് നിലപാട്.
12 അംഗ രാജ്യങ്ങളില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടാല്‍ മാത്രമേ നിയമപ്രകാരം
അടിയന്തരയോഗം വിളിക്കാനാവൂ. സൗദി അറേബ്യ അനുകൂലമാണെങ്കില്‍ മാത്രമേ അതിന് സാധ്യതയുള്ളു എന്നും ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍, സൗദി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഓഹരി സൂചികയിലും തകര്‍ച്ച
ദുബൈ:ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരിസൂചികകളുടെ തകര്‍ച്ചയുടെ ചുവടുപിടിച്ച് യു.എ.ഇ വിപണിയിലും ഇടിവ്. ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ജനറല്‍ സൂചിക ഇന്നലെ രാവിലെ ആരംഭിച്ചയുടന്‍ 5.8 ശതമാനം കൂപ്പുകുത്തിയെങ്കിലും മുക്കാല്‍മണിക്കൂറിന് ശേഷം അല്പം കരകയറി. 1.44 ശതമാനം കുറഞ്ഞ് 3,401.62 ആണ് ക്ളോസിങ്ങില്‍ രേഖപ്പെടുത്തിയത്. ഇമാര്‍ പ്രോപ്പര്‍ട്ടീസ്, തകാഫുല്‍ ഇമറാത്, അജ്മാന്‍ ബാങ്ക്, അല്‍സലാം കുവൈത്ത് തുടങ്ങിയ ഓഹരികള്‍ക്കെല്ലാം തുടക്കത്തില്‍ നഷ്ടം സംഭവിച്ചു. 25 ഓഹരികള്‍ നഷ്ടം വരുത്തിയപ്പോള്‍ ഏഴു ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
അബൂദബി ഓഹരിവിപണി തുടക്കത്തില്‍ അഞ്ചു ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് തിരിച്ചുകയറി. മറ്റു ജി.സി.സി രാജ്യങ്ങളിലും തകര്‍ച്ചയോടെയാണ് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.