ദുബൈ: ഓണാഘോഷത്തോടനുബന്ധിച്ച് ഫോര്‍ യു ഇവന്‍റ്സ് സംഘടിപ്പിക്കുന്ന ‘അറേബ്യന്‍രാവും ഓണനിലാവും’ എന്ന പരിപാടി വെള്ളിയാഴ്ച വൈകിട്ട് 6.30ന് ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ നടക്കും.
ചലച്ചിത്ര,–സീരിയല്‍ താരങ്ങളായ നീരജ് മാധവ്, പി.ടിസാജു (പാഷാണം ഷാജി), രാജേഷ് ഹെബ്ബാര്‍, അന്‍സിബ, ശബരീഷ്, മഡോണ, അര്‍ച്ചന, അപര്‍ണനായര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങള്‍, ഹാസ്യപരിപാടി എന്നിവ അരങ്ങേറും. ചലച്ചിത്ര നടി അംബികാമോഹനാണ് സംവിധാനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
നഗരത്തിലെ വിവിധ മലയാളി റസ്റ്റോറന്‍റുകളില്‍ സൗജന്യ പാസ് ലഭ്യമാണ്.
അംബിക മോഹന്‍, നീരജ് മാധവ്, രാജേഷ് ഹെബ്ബാര്‍, അന്‍സിബ, ശബരീഷ്, നസീര്‍, കുഞ്ഞഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.