അതിവേഗം വളര്‍ന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈക്ക് മൂന്നാം സ്ഥാനം

ദുബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അതിവേഗം വളര്‍ന്ന 10 നഗരങ്ങളുടെ പട്ടികയില്‍ ദുബൈ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 
എകണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂനിറ്റ് തയാറാക്കിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സുസ്ഥിരത, ആരോഗ്യ പരിപാലനം, സാംസ്കാരിക നിലവാരം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്. സിംബാബ്വെയിലെ ഹരാരെയും നേപ്പാളിലെ കഠ്മണ്ഡുവുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 
കുവൈത്തിന് അഞ്ചാം സ്ഥാനമുണ്ട്. ജീവിത ഗുണനിലവാരത്തിന്‍െറ പട്ടികയില്‍ 140 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ ദുബൈ  75ാം സ്ഥാനത്താണ്. കുവൈത്തിന് 83ാം സ്ഥാനവും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.