രവി മേനോന്‍ നിര്യാതനായി

അബൂദബി: ഇന്ത്യ സോഷ്യല്‍ ക്ളബ്, അബൂദബി മലയാളി സമാജം മുന്‍ പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായ എം.കെ. രവി മേനോന്‍ (70) അബൂദബിയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മഫ്റഖ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയായ രവി മേനോന്‍ വര്‍ഷങ്ങളായി അബൂദബിയില്‍ പൊതുരംഗത്ത് സജീവമാണ്. 1991- 92 കാലയളവില്‍ ഐ.എസ്.സി പ്രസിഡന്‍റായിരുന്നു. കുട്ടികള്‍ക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പുകളുടെ ഉപജ്ഞാതാവ് ഇദ്ദേഹമാണ്്. കേരള സോഷ്യല്‍ സെന്‍റര്‍, മലയാളി സമാജം, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ എന്നിവ നടത്തുന്ന സമ്മര്‍ ക്യാമ്പുകള്‍ക്ക് അദ്ദേഹം സജീവമായി നേതൃത്വം വഹിച്ചിരുന്നു. 
ഭാര്യ: ശാന്ത. മക്കള്‍: സുമ, ശ്യാം (ലണ്ടന്‍). 
ഖലീഫ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.