ഫുജൈറ: ഗസലിനെ പ്രണയിച്ച യുവ ദമ്പതിമാരുടെ സംഗീത വിരുന്നു നവ്യാനുഭവമായി.
ഫുജൈറയില്‍ ജോലി ചെയുന്ന സഫ്വാന്‍ എസ് റഹ്മാനും ഭാര്യ ഫാത്തിമ സഫ്വാനുമാണ് കല്‍ബയിലെ പ്രസിദ്ധമായ കണ്ടല്‍ക്കാടിന് തൊട്ടടുത്തുള്ള തടാകത്തിനു അഭിമുഖമായി നില്‍കുന്ന ബ്രീസ് മൊട്ടെലില്‍ സംഗീത മഴ തീര്‍ത്തത്.
നിരവധി സംഗീത സ്നേഹികള്‍ ആസ്വാദകരായി എത്തി. 12 വര്‍ഷമായി ഗസല്‍ സംഗീത വഴിയിലുള്ള സഫ്വാന്‍ ആദ്യമായാണ് ഫാത്തിമയുമൊത്തു യു.എ.ഇയില്‍ പരിപാടി അവതരിപ്പികുന്നത്.
ഗസല്‍ ഗായകന്‍ റഹീം വടകരയുടെ മകളായ ഫാത്തിമ നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയില്‍ വന്നതായിരുന്നു. സംസ്ഥാന തലത്തില്‍ സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഉറുദു പദ്യംചൊല്ലില്‍ പലപ്പോഴായി എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. നിരവധി ഹിന്ദി,മലയാളം ഗാനങ്ങള്‍ സഫ്വാനും , ഫാത്തിമയും ഹാര്‍മോണിസ്റ്റ് സമീറും ചേര്‍ന്ന് ആലപിച്ചു. ഇബ്നു, രഞ്ജിത്,അര്‍ഷ രഞ്ജിത് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
ഫുജൈറ ദീവാന്‍ അമിരിയില്‍ ജോലി ചെയ്യുന്ന സഫ്വാന്‍ ഫുജൈറ ബിദിയയിലെ മുറിയില്‍ സംഗീതാസ്വാദകരോടൊപ്പം ഒത്തു കൂടി എല്ലാമാസവും ഗസല്‍ സംഗീത നിശ നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.