ദുബൈ എക്സ്​പോ സന്ദർശകർ രണ്ട്​ കോടിയിലേക്ക്​

ദുബൈ: രണ്ട്​ കോടി സന്ദർശകർ എന്ന ലക്ഷ്യത്തിലേക്ക്​ അതിവേഗം കുതിച്ച്​ യു.എ.ഇ എക്സ്​പോ. ഇന്നലെ വരെയുള്ള കണക്ക്​ പ്രകാരം 1.90 കോടി സന്ദർശകരാണ്​ എക്സ്​പോയിൽ എത്തിയത്​.

കഴിഞ്ഞയാഴ്ച മാത്രം 16 ലക്ഷം പേർ എത്തി. ഇതോടെ, തുടക്കത്തിൽ സംഘാടകർ പ്രഖ്യാപിച്ച രണ്ട്​ കോടി എന്ന ലക്ഷ്യം ദിവസങ്ങൾക്കുള്ളിൽ എക്സ്​പോ മറികടക്കുമെന്നുറപ്പായി. അവസാന ദിനങ്ങളിൽ എക്സ്​പോയിലേക്ക്​ സന്ദർശകരുടെ ഒഴുക്കാണ്​. എക്സ്​പോ അവസാനിക്കാൻ ഇനി 15 ദിവസം മാത്രമാണ്​ ബാക്കിയുള്ളത്​.

18 വയസിൽ താഴെയുള്ളവർ മാത്രം 17 ലക്ഷം എത്തിയെന്നാണ്​ എക്സ്​പോയുടെ കണക്ക്​. കുട്ടികൾക്ക്​ പ്രവേശനം സൗജന്യമാക്കിയതും നിരവധി ആകർഷകമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചതും കുടുംബങ്ങളെ ആകർഷിക്കുന്ന പരിപാടികൾ ഒരുക്കിയതുമാണ്​ കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണം.

Tags:    
News Summary - 1.90 core visitors in UAE Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.