അബൂദബിയിൽ 1,000 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി
അബൂദബി: എമിറേറ്റിയില് 1,000 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അബൂദബി മൊബിലിറ്റി. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് എമിറേറ്റിലെ 400 കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഹോട്ടലുകള്‍, വ്യാപാരസമുച്ചയങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. 2050ഓടെ കാര്‍ബൺ മുക്തമാവുകയെന്ന എമിറേറ്റിന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് അബൂദബി മൊബിലിറ്റിയുടെ നീക്കം. ചാര്‍ജ് എ.ഡി എന്ന ബ്രാന്‍ഡിനു കീഴിലാവും ഈ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുക. എ.സി ചാര്‍ജറുകള്‍ക്ക് കിലോവാട്ട് മണിക്കൂറിന് 0.70 ദിര്‍ഹമെന്ന നിലയിലും ഫാസ്റ്റ് ഡി.സി ചാര്‍ജറുകള്‍ക്ക് കിലോവാട്ട് മണിക്കൂറിന് 1.20 ദിര്‍ഹവുമാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്.
2025ന്റെ ആദ്യപാദത്തില്‍ മാത്രം പതിനയ്യായിരത്തിലേറെ ഇലക്ട്രിക് വാഹനങ്ങൾ അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024ലെ ഇതേ കാലയളവിലെ രജിസ്ട്രേഷനേക്കാള്‍ 60 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. 2040ഓടെ എമിറേറ്റിലെ നിരത്തുകളിലെ വാഹനങ്ങളുടെ പകുതിയും ഇലക്ട്രിക് ആക്കുകയെന്നതാണ് അബൂദബി മൊബിലിറ്റിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.