യു​വ എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​മാ​നു​ള്ള അ​ക്ഷ​രം വാ​യ​ന​വേ​ദി ആ​ദ​ര​വ് എ. ​ന​ജ്മു​ദ്ധീ​ൻ കൈ​മാ​റു​ന്നു

യു​വ എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​മാ​ന് അ​ക്ഷ​രം വാ​യ​ന​വേ​ദി​യു​ടെ ആ​ദ​രം

ജി​ദ്ദ: ചു​രു​ങ്ങി​യ പ്രാ​യ​ത്തി​നു​ള്ളി​ൽ ര​ണ്ട് ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ മു​ഹ​മ്മ​ദ് അ​മാ​നെ ജി​ദ്ദ അ​ക്ഷ​രം വാ​യ​ന​വേ​ദി അ​നു​മോ​ദി​ച്ചു. ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​ന്ത്ര​ണ്ടു​കാ​ര​ൻ അ​മാ​ൻ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഗാ​യി​ക സോ​ഫി​യ സു​നി​ലി​െൻറ​യും സെ​യ്തി​െൻറ​യും മ​ക​നാ​ണ്.

ത​നി​മ സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ. ​ന​ജ്മു​ദ്ദീ​ൻ മു​ഹ​മ്മ​ദ് അ​മാ​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. അ​മാ​ൻ ര​ചി​ച്ച കൃ​തി​ക​ളെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം. ​അ​ഷ്റ​ഫ് സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. എ​ഴു​ത്തു​കാ​രി റെ​ജി അ​ൻ​വ​ർ ആ​ശം​സ നേ​ർ​ന്നു. മു​ഹ​മ്മ​ദ് അ​മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ച​ട​ങ്ങി​ൽ മു​ഹ്സി​ൻ കാ​ളി​കാ​വ്, കെ.​ടി. അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി, അ​മീ​ന ബ​ഷീ​ർ, ജ​സീ​ന ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ശി​ഹാ​ബ് ക​രു​വാ​ര​ക്കു​ണ്ട്, ഇ​ബ്രാ​ഹീം ശം​നാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Young writer Muhammad Aman receives Aksharam reading platform's respect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.