യമനിലെ വെടിനിർത്തൽ നീട്ടി: പ്രഖ്യാപനം സ്വാഗതം ചെയ്ത് സൗദി

ജിദ്ദ: യമനിൽ വെടിനിർത്തൽ കാലയളവ് രണ്ടു മാസത്തേക്ക് നീട്ടിയ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

യമൻ ഗവൺമെൻറിനും വിമതവിഭാഗമായ ഹൂതികൾക്കുമിടയിലെ വെടിനിർത്തൽ കാലയളവ് രണ്ടു മാസത്തേക്ക് നീട്ടിയിരിക്കുന്നുവെന്ന യമനിലെ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗിന്റെ പ്രഖ്യാപനത്തെയാണ് സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തത്.

യമൻ പ്രതിസന്ധിക്ക് സുസ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിനും മാനുഷികവും സാമ്പത്തികവും വികസനോന്മുഖവുമായ വശങ്ങളെ പിന്തുണക്കുന്നതിനായി യമൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ഐക്യരാഷ്ട്രസഭ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതിന് രാജ്യത്തിന് താൽപര്യമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത് യമനിൽ സുരക്ഷക്കും സ്ഥിരതക്കും സഹായിക്കും. യമൻ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ടീയ പരിഹാരത്തിലെത്താൻ സൗദി അറേബ്യ മുൻകൈയെടുത്ത് 2021 മാർച്ചിൽ പ്രഖ്യാപിച്ച ദൗത്യത്തിന് അനുസൃതമായുള്ള യു.എൻ. ദൂതന്റെ ശ്രമങ്ങളെ രാജ്യം അഭിനന്ദിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Yemen extends ceasefire: Saudi welcomes announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.