കെ.എം.സി.സി യാംബു റോയൽ കമീഷൻ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായ സമീർ മുതിരമണ്ണക്കുള്ള സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range യാംബു കെ.എം.സി.സി പ്രവചന മത്സരം: വിജയിക്ക് സമ്മാനം നൽകി
യാംബു: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.എം.സി.സി യാംബു റോയൽ കമീഷൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.
നിരവധി പേർ ആവേശപൂർവം പങ്കെടുത്ത മത്സരത്തിൽ സമീർ മുതിരമണ്ണയാണ് സമ്മാനത്തിന് അർഹനായത്.
വിജയിയായ സമീറിന് കബയാൻ ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത സമ്മാനം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കെ.എം.സി.സി ആർ.സി ഏരിയ പ്രസിഡൻറ് അബ്ദുറഹീം കരുവന്തിരുത്തി, അബ്ദുൽ അസീസ്, കബയാൻ ഹൈപ്പർമാർക്കറ്റ് പ്രതിനിധി അബ്ദുൽ റഷീദ് എന്നിവർ ചേർന്ന് സമ്മാനം കൈമാറി. ചടങ്ങിൽ അബ്ദുൽ ജലീൽ, അഷ്‌റഫ്, സിറാജ്, റിയാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.