യാംബു: ഇൻഡോ റൈഡേഴ്സ് ക്രിക്കറ്റ് ക്ലബ് യാംബു സംഘടിപ്പിച്ച യാംബു നയൻസ് കപ്പ് ടർഫ് ക്രിക്കറ്റ് മത്സരത്തിൽ കോട്ട്ലി ലയൺസ് ടീം ജേതാക്കളായി. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 16 പ്രമുഖ ടീമുകൾ മാറ്റുരച്ചു. ലാഹോർ ബാദുഷ ടീം ആണ് റണ്ണേഴ്സ് അപ് നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി കോട്ട്ലി ലയൺസ് ടീമിെൻറ ഉസ്മാൻ നജീബിനെയും ബെസ്റ്റ് ബൗളറായി ലാഹോർ ബാദുഷ ടീമിലെ വസീം ബട്ട്നേയും തിരഞ്ഞെടുത്തു. മുഹന്നദ് അൽ സാഖി മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തിെൻറ മുന്നോടിയായി യാംബുവിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. അൽ ജസ്സാം അബ്ദുൽ ജബ്ബാർ, അൽ സജാം അബ്ദുൽ ജബ്ബാർ, അൽ ജസീം അബ്ദുൽ ജബ്ബാർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.