യാംബു കെ.എം.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക് ശ്രദ്ധേയമായി

യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ നോർക്ക ഹെൽപ്പ് ഡെസ്ക്ക് പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസമായി. നോർക്ക റൂട്ട്സിെൻറ വിവിധ സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, കെയർപ്ലസ് ഇൻഷൂറൻസ് പദ്ധതി തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരങ്ങളും ആവശ്യമായ മാർഗനിർദേശങ്ങളും നൽകിയ ഹെൽപ്പ് ഡെസ്‌ക്കിെൻറ സേവനങ്ങൾ നിരവധി പ്രവാസികളാണ് പ്രയോജനപ്പെടുത്തിയത്.

സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിലിെൻറ നേതൃത്വത്തിൽ അബ്ദുൽ ഹമീദ് കൊക്കച്ചാലിെൻറ കീഴിൽ നിയാസ് പുത്തൂർ, അയ്യൂബ് എടരിക്കോട്, മാമുക്കോയ ഒറ്റപ്പാലം, ഷറഫുദ്ദീൻ ഒഴുകൂർ, യാസർ കൊന്നോല, ഹർഷദ് പുളിക്കൽ, അബി സിനാൻ, അയ്യൂബ് കാസർകോട്, സിറാജ് മുസ്ലിയാരകത്ത് എന്നിവർ ഹെല്പ് ഡെസ്കിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു.

Tags:    
News Summary - Yambu KMCC NORKA Help Desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.