Posted On
date_range Updated On
date_range യാംബു ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു
യാംബു: യാംബുവിലെ ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ക്ലബ് ക്രിക്കറ്റ് പ്രേമികൾക്കായി നവംബർ ആറ്, ഏഴ് തീയതികളിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. യാംബുവിൽ നിര്യാതനായ ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സിയിലെ സജീവ അംഗമായിരുന്ന കൊച്ചി തോപ്പുംപടി സ്വദേശി അനീഷ് ആന്റണിയുടെ സ്മരണക്കായി 'അനീഷ് മെമ്മോറിയൽ ട്രോഫി 2025' ക്കു വേണ്ടി സീസൺ ഒന്ന് ടൂർണമെന്റാണ് സംഘടിപ്പിക്കുന്നതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. യാംബുവിലെ റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യാംബുവിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.