യാമ്പുവിലെ ഡെൻറൽ ക്ലിനിക്കുകളിൽ പരിശോധന; 34 നിയമ ലംഘനങ്ങൾ കണ്ടെത്തി

യാമ്പു: ആരോഗ്യ വകുപ്പി​​​െൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ യാമ്പുവിലെ ഡ​​െൻറൽ ക്ലിനിക്കുകളിൽ നടത്തിയ പരിശോധനകളിൽ 34 നിയമലംഘനങ്ങൾ കണ്ടെത്തിയതായി യാമ്പു ആരോഗ്യ വകുപ്പ് ഡയറക്​ടർ അബ്​ദുൽ അസീസ് അൽ അൻമി അറിയിച്ചു. വിദഗ്​ധ വൈദ്യപരിശോധന സംവിധാനങ്ങളുടെ അപര്യാപ്തത, അണുബാധ നിയന്ത്രണ സംവിധാനങ്ങളു​ടെ കുറവ്, വേണ്ടത്ര വിദഗ്​ധരില്ല എന്നീ നിയമലംഘനങ്ങളാണ്​ കണ്ടെത്തിയത്​. ഡ​​െൻറൽ ക്ലിനിക്കുകൾ പാലിക്കേണ്ട നിർദേശങ്ങൾ ആരോഗ്യമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ആരോഗ്യ സ്ഥാപനങ്ങൾ അവ നടപ്പിലാക്കേണ്ടതി​​​െൻറ ഗൗരവം ബോധ്യപ്പെടുത്തി കാമ്പയിനും നടത്തിയിരുന്നു. യാമ്പു പ്രവിശ്യയിലെ ആളുകൾക്ക് കുറ്റമറ്റ ആരോഗ്യ സേവനങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കാൻ വേണ്ടിയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാമ്പുവിൽ ദന്ത ചികിത്സ ലഭ്യമാക്കുന്ന വലിയ ആശുപത്രികളടക്കം നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവ ആരോഗ്യ വകുപ്പി​​​െൻറ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ രംഗത്തെ ഏത് നിയമ ലംഘനങ്ങളും കർശനമായ നടപടികൾക്ക് നിമിത്തമാകുമെന്നും ബന്ധപ്പെട്ടവർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - yamboo dental parishodana-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.