ജിദ്ദയിൽ മരിച്ച ഹംസക്കുട്ടി, റിയാദിൽ മരിച്ച സൈതലവി

റിയാദിൽ സഹോദരൻ മരിച്ച് ദിവസങ്ങൾക്കകം അനുജൻ ജിദ്ദയിൽ മരിച്ചു

ജിദ്ദ: മൂന്ന് ആഴ്ചകൾക്കു മുമ്പ് റിയാദിൽ മരിച്ച സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ അനുജനും ജിദ്ദയിൽ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് ഹംസക്കുട്ടി (53) ആണ് കോവിഡ് ബാധിച്ച് ഞായറാഴ്ച ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്. 27 വർഷത്തോളമായി ജിദ്ദയിൽ റോൾഡ് ഗോൾഡ് കട നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് ഇദ്ദേഹത്തിന്റെ സഹോദരൻ പരേടത്ത് സൈതലവി (58) റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ മജ്മയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.

റൂമ മുനിസിപ്പാലിറ്റിയിൽ (ബലദിയ) ജീവനക്കാരനായിരുന്നു അദ്ദേഹം. സഹോദരന്റെ മരണവിവരമറിഞ്ഞു ഇപ്പോൾ ജിദ്ദയിൽ വെച്ച് മരിച്ച അനുജൻ ഹംസക്കുട്ടി റിയാദിലെത്തുകയും സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഖബറടക്കം നടത്തി ജിദ്ദയിലേക്ക് മടങ്ങുകയും ചെയ്തതായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞാലൻ ഹാജി, മാതാവ്: പരേതയായ പാത്തുമ്മ, ഭാര്യ: മാടമ്പാട്ട് നസീറ കാളാട്, മക്കൾ: സുഹാന ഷെറിൻ, സന തസ്നി, മിൻഹ ഫെബിൻ, മുഹമ്മദ് അമീൻ, മിഷ്ബ ഷെബിൻ, മരുമകൻ: കടവത്ത് നൗഫൽ ഇരിങ്ങാവൂർ.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിങ് നേതാക്കൾ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.