'മീഡിയവൺ ഷെൽഫ്' പ്രീമിയം കണ്ടെന്‍റ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമിന്‍റെ ജിദ്ദ മേഖലതല ഉദ്‌ഘാടനം വി.പി മുഹമ്മദലി നിർവഹിക്കുന്നു

'മീഡിയവൺ ഷെൽഫ്' ജിദ്ദ മേഖല ഉദ്‌ഘാടനം വി.പി മുഹമ്മദലി നിർവഹിച്ചു

ജിദ്ദ: മീഡിയവൺ ചാനലിന്‍റെ മാധ്യമ രംഗത്തെ പുത്തൻ കാൽവെപ്പായ 'മീഡിയവൺ ഷെൽഫ്' പ്രീമിയം കണ്ടെന്‍റ് ഡിജിറ്റല്‍ പ്ലാറ്റ്‍ഫോമിന്‍റെ ജിദ്ദ മേഖല തല ഉദ്‌ഘാടനം ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി നിർവഹിച്ചു. മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ മാധ്യമ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ പൗരബോധമുള്ളവരെ സംബന്ധിച്ച് നിർബന്ധ ബാധ്യതയാണെന്നും നീതിയുടെയും നന്മയുടെയും പക്ഷത്ത് നിൽക്കുന്ന മീഡിയവണ്ണിന് തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പുതിയ ഡിജിറ്റൽ സംവിധാനത്തോട് എല്ലാവരും പരിപൂർണമായും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സ്ക്ലൂസീവ് ലേഖനങ്ങൾ, അഭിമുഖങ്ങൾ, വിശകലനങ്ങൾ, വീഡിയോ സ്റ്റോറികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പുതിയ വെളിപ്പെടുത്തലുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന 'മീഡിയവൺ ഷെൽഫ്' https://www.mediaoneonline.com/mediaone-shelf എന്ന പേജിലൂടെയാണ് ലഭിക്കുക. ആറ് മാസം, ഒരു വർഷം, രണ്ട് വർഷം എന്നിങ്ങനെ നിശ്ചിത തുക അടച്ചു വരിക്കാരാവുന്നവർക്കായിരിക്കും വെബ് മാഗസിൻ ലഭ്യമാവുക. മീഡിയവൺ, ഗൾഫ് മാധ്യമം വെസ്റ്റേൻ പ്രൊവിൻസ് രക്ഷാധികാരി എ. നജ്മുദ്ധീൻ, ജിദ്ദ കോർഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച് ബഷീർ, മീഡിയവൺ ഷെൽഫ് പി.ആർ കോർഡിനേറ്റർ ഉമറുൽ ഫാറൂഖ്, കൊല്ലം എ.എ നട്സ് ചെയർമാൻ മുഹമ്മദ് അബ്ദുൽ അസീസ് അൻസാർ, മുഹമ്മദ് ബാവ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - VP Muhammadali inaugurated Jeddah area MediaOne Shelf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.