Posted On
date_range Updated On
date_range യൂറോപ്പിലേക്ക് വിസ: മലയാളികളിൽനിന്നടക്കം ലക്ഷങ്ങൾ തട്ടി കമ്പനി ജീവനക്കാർ മുങ്ങി
മസ്കത്ത്: യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളികളിൽനിന്നടക്കം ലക്ഷങ്ങൾ തട്ടിയെടുത്ത് കമ്പനി ജീവനക്കാർ മുങ്ങിയതായി പരാതി. അൽ ഖുവൈറിലെ കെ.എം.ടി ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് കഴിഞ്ഞ ദിവസം പ്രവർത്തനം അവസാനിപ്പിച്ചതായി നോട്ടീസ് പതിച്ചിരിക്കുന്നത്. കാസർകോട് സ്വദേശിയുടെ പരാതിയിൽ മസ്കത്ത് റൂവി കോടതിയിൽ കേസ് നടന്നുവരുന്നതിനിടെയാണ് കമ്പനി പ്രവർത്തനം നിർത്തിയിരിക്കുന്നത്. ഇദ്ദേഹമടക്കം നിരവധി പ്രവാസികളിൽനിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിട്ടുള്ളതെന്നാണ് അറിയാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.